തിരുവനന്തപുരം: ആരോപണ വിധേയന് നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടമാണ് ചാരക്കേസില്‍ ഇപ്പോളും അണയാത്ത കനലായി എരിയുന്നത്. 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്ക്കുന്നുന്നു.
ആരോപണ വിധേയനായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന് ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയില്‍ എല്ലാം വിശദമായ് പ്രതിപാദിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന ആരോപണവും അന്ന് ശക്തമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്ഥാന ചലനത്തിനു വരെ കേസ് വഴിതെളിച്ചു. ഐപിഎസ് ഓഫീസര്‍ മുതല്‍ പോലീസുകാരനു വരെ ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നമ്പിനാരായണന് സംശയിക്കുന്നു. നമ്പിനാരായണന് അറിയേണ്ടത് രാജ്യത്തെ ക്രൂശിച്ചവരരാനെന്നാണ്.
ചാരക്കേസ് അന്വേഷണ സമയത്തെ ഡിജിപി ആയിരുന്ന മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും ഏറെ പഴികേള്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ നമ്പി നാരായണനെ രമണ്‍ ശ്രീവാസ്തവ സംരക്ഷിക്കുന്നു എന്നുവരെ ആരോപണം ഉയര്‍ന്നു. സുപ്രീം കോടതി വിധി നേരത്തെ അന്വേഷിക്കേണ്ടിയിരുന്ന കാര്യമെന്ന് രമണ്‍ ശ്രീവാസ്തവ പ്രതികരിച്ചു. എന്നാല്‍ ജയിന് കമ്മിറ്റി തനിക്കു പറയാനുള്ളത് കേട്ടില്ലെന്നും സിബിഐക്കു മുന്നിലെങ്കിലും കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരം ലഭിക്കുമെന്നു കരുതുന്നതായും മറിയം റഷീദയെ അറസ്റ്റ് ചെയതപ്പോള്‍ എസ്ഐ ആയിരുന്ന മുന്‍ എസ്പി എസ്.വിജയന് പറഞ്ഞു. തന്റെ ഭാഗം ജയിന് കമ്മറ്റി കേട്ടില്ലെന്ന് ചാരക്കേസിലെ അന്വേഷണത്തലവവനായ സിബി മാത്യൂസും പറഞ്ഞു.
കേസിന്റെ നാള്‍വഴികള്‍
- 1994 ഒക്ടോബര്‍ 20: ചാരപ്രവര്‍ത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ അറസ്റ്റ് ചെയ്തു
- ഒക്ടോബര്‍ 30: ചാരക്കേസ് ആരോപിച്ച് എഎസ്ആര്‍ഒ ക്രയോജനിക് എഞ്ചിന് വിഭാഗം മേധാവി നമ്പി നാരായണന് അറസ്റ്റില്‍.
- നവംബര്‍ 13: ബെംഗളൂരുവില്‍ മറ്റൊരു പ്രതി ഫൗസിയ ഹസന് അറസ്റ്റില്‍
- നവംബര്‍ 15: സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു
- 1994 ഡിസംബര്‍ 2: കേസ് അന്വേഷണം സിബിഐക്ക്.
- 1994 ഡിസംബര്‍ 19: കേസില്‍ ഇതുവരെ തെളിവുകളൊന്നും ലഭ്യമല്ലെന്നു കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കുന്നു.
- 1995 ഏപ്രില്‍ 6: സിബിഐ അന്വേഷണം ശരിയായില്ലെന്നു ഹൈക്കോടതി. അപക്വമെന്നു സുപ്രീം കോടതിയും.
- 1996 മേയ് 1: ആറു പ്രതികളെയും നിരുപാധികം വിട്ടയയ്ക്കണമെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കുന്നു.
- മേയ് 2: ചാരക്കേസിലെ ആറു പ്രതികളെയും വിട്ടയയ്ക്കാന് കോടതി ഉത്തരവ്.
- ഡിസംബര്‍ 14: കോടതി ഉത്തരവിനെ തുടര്‍ന്ന് ചാരവൃത്തിക്കേസ് വീണ്ടും കേരള പോലീസിന്
- 1997 ജനുവരി 13: കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ സിബിഐയുടെ ഹര്‍ജി സുപ്രീം കോടതിയില്‍
- 1998 ഏപ്രില്‍ 29: ചാരക്കേസ് വീണ്ടും അന്വേഷിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുന്നു.
- 2001 മാര്‍ച്ച് 15: ചാരക്കേസില്‍ പ്രതിയാക്കി പീഡിപ്പിച്ചതിനു നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്കാന് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരള സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു.
- 2006 ഓഗസ്റ്റ് 30: നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്കാന് ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
- 2012 സെപ്റ്റംബര്‍ 7: 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം അനുവദിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
- 2012 ഡിസംബര്‍ 19: ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന് ഹൈക്കോടതിയില്‍.
- 2015 മാര്‍ച്ച് 4 – ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
- ജൂലൈ 8: ഹൈക്കോടതി വിധി ചോദ്യംചെയ്തു നമ്പി നാരായണന്റെ ഹര്‍ജി സുപ്രീം കോടതിയില്‍.
- 2018 സെപ്റ്റംബര്‍ 14: കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചു. ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് ജൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട:ജസ്റ്റീസ് ജയിന് അധ്യക്ഷനായ മൂന്നംഗ കമ്മറ്റി.
- 2018 ഒക്ടോടോബര്‍ 10: സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപാ നഷ്ടപരിഹാരം പരസ്യമായി നല്കി സുപ്രീം കോടതി വിധി നടപ്പിലാക്കി അവസാനിപ്പിച്ചു
- 2021 ഏപ്രില്‍ 3: ഡി.കെ. ജയിന് സമിതി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
- 2021 ഏപ്രില്‍ 15: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: