കോഴിക്കോട്: കേരളത്തിന്റെ സസ്യസമ്പത്തിലേക്ക് സ്വര്‍ണയില വിഭാഗത്തില്‍ പെടുന്ന ഒരു പുതിയ സസ്യം കൂടി. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയതിനാല്‍ ‘സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്’ എന്നു ശാസ്ത്രീയനാമം നല്കിയ പുതിയ സസ്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഔദ്യോഗിക ജേര്‍ണലുമായ ‘ക്യൂ ബുള്ളറ്റിന്’ന്റെ പുതിയ ലക്കത്തില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സസ്യ വൈവിധ്യത്തില്‍ പഠനങ്ങള്‍ നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പി.ടി. അരുണ്‍രാജ്, കോട്ടയം വാഴൂര്‍ എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന രേഷ്മ രാജു, പയ്യോളി സലഫി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സി.പി. വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിനു മുന്പില് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: