പാലക്കാട്: വാഹനപരിശോധനക്കിടെ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. എക്സൈസ് എഇസി സ്ക്വാഡും, പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും, പറളി റേഞ്ച് ഓഫീസും സംയുക്തമായി കഞ്ചിക്കോട് ആലാമരത്ത് നടത്തിയ വാഹന പരിശോധനയിലാണ് 51 കഞ്ചാവുമായി പത്തനംതിട്ട റാന്നി കൊല്ലമുള രാജേഷ് (24) നെ പിടികൂടിയത്.
മറ്റൊരു പ്രതി ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (24) ബസില്‍ നിന്നും, വിന്‍ഡോ വഴി ചാടി രക്ഷപ്പെട്ടു. ആസാമില്‍ നിന്നും വരുകയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
പരിശോധനക്കിടെ രണ്ടു പ്രതികളും, ബസില്‍ നിന്നും ചാടി ഓടിയെങ്കിലും എക്സൈസ് ജീവനക്കാരും, നാട്ടുകാരുംകൂടി രാജേഷിനെ പിടികൂടി. വിശാഖപട്ടണത്തില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് കൈമാറ്റം ചെയ്യുകയാണ് പതിവ്.
പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയില്‍ അരക്കോടിയോളം രൂപ വിലവരും. ഇവര്‍ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വന്‍ തോതില്‍ കേരളത്തില്‍ വില്‍പ്പന നടത്തിവരുകയാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എഇസി സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സതീഷ് അറിയിച്ചു.
പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ്, എഇസി സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രശോഭ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജയപ്രകാശന്‍, ആര്. വേണുകുമാര്‍, എസ്. മന്‍സൂര്‍ അലി, സിഇഒ മാരായ ബി.ഷൈബു, കെ.ജ്ഞാനകുമാര്‍, കെ.അഭിലാഷ്, ടി.എസ്. അനില്‍കുമാര്‍, എം. അഷറഫലി, എ.ബിജു, പ്രിവന്റീവ് ഓഫീസര്‍ ജി.എം മനോജ് കുമാര്‍, സിഇഒ എം.കെ. പ്രേമന്, ഡ്രൈവര്‍ രഘുനാഥ് (പറളി റേഞ്ച് ഓഫീസ്), പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി. ഷനൂജ്, ടി.ജെ. ജയകുമാര്‍, സിഇഒമാരായ ശ്രുധീഷ്, കെ.ഉണ്ണികൃഷ്ണന്, യു.ദിലീപ് കുമാര്‍, വിനുകുമാര്‍, ശ്രീകുമാര്‍, ഡി.വിപിന്‍ ദാസ്, കെ.ഷീജ, ഡ്രൈവര്‍ അനില്‍ കുമാര്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: