മാനന്തവാടി: ജില്ലയില്‍ കൊറോണ വാക്സിന് ക്ഷാമമില്ല ജില്ലയില്‍ ഒരാഴ്ചത്തേക്കുള്ള വാക്സിന് സ്റ്റോക്ക് ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ഒരു ലക്ഷത്തി നാലപ്പതിനായിരം പേര് ജില്ലയില്‍ വാക്സിന് സ്വീകരിച്ചു. അടുത്ത രണ്ടാഴ്ച കാലം സ്ഥിതി ഗുരുതരമാണെന്നും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേ സമയം കൊറോണ ചികിത്സക്കുള്ള റെമിഡിസിവിര്‍ മരുന്നിന് ക്ഷാമം നേരിടുന്നതായും പറയപ്പെടുന്നു. സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ജില്ലയിലും വ്യാപനം ഏറി വരികയാണ്. സംസ്ഥാനത്ത് വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും. ജില്ലയില്‍ വാക്സിന് ആവശ്യത്തിനുണ്ടന്നും വരുന്ന ഒരാഴ്ചത്തേക്കുള്ള വാക്സിന് സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
ജില്ലയില്‍ ഇതിനകം മുപ്പതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി അഞ്ച് പേര് കൊറോണ ബാധിതരായി. ഇതില്‍ 28350 പേര് രോഗമുക്തരായി. 1837 പേര് ഇപ്പോഴും കൊറോണ പോസറ്റീവായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊറോണ ബാധിതരായി ഇതിനകം 94 പേര് മരണപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടാഴ്ചക്കാലം അതിഭയാനകമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
തിരഞ്ഞെടുപ്പിന് ശേഷം കൊറോണ വ്യാപനം കൂടി വരുന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയും വേഗം ടെസ്റ്റിന് വിധേയമാവണമെന്നും ജാഗ്രത കൈവിട്ടു പോയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: