മാവേലിക്കര: വിഷു ദിനത്തില്‍ വള്ളികുന്നത്ത് പത്താംക്ലാസുകാരനായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള സിപിഎം നീക്കം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്ന് ആര്‍എസ്എസ്. കഞ്ചാവ്-ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകം.
പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്താന്‍ സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങയിരിക്കുന്നത് വള്ളികുന്നത്തെ സിപിഎം നേത്യത്വത്തിന്റെ ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്.
സമൂഹത്തിന് ആകെ ഭീഷണിയായി മാറുന്ന ഗുണ്ടാ-കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ നാട് ഒന്നാകെ നിന്ന് അപലപിക്കേണ്ടസമയത്ത് കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സിപിഎമ്മിന്റ ശ്രമം, സിപിഎം ന് ചുളുവില്‍ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നാട് ഒറ്റകെട്ടായി നിന്ന് പ്രതികരിക്കണമെന്നും ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ജില്ലാ കാര്യവാഹ് സി.ജി.മധു പ്രസാദ് പറഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: