തൃശൂർ: തൃശൂർ പൂരം പ്രധാന വെടിക്കെട്ടിനും സാമ്പിള്‍ വെടിക്കെട്ടിനും അനുമതിയായി. കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) അനുമതി നൽകിയത്. ഏപ്രിൽ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നടത്താനാണ് അനുമതി.
വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികൾ പരിശോധിക്കുക.
അതേസമയം തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. അതേ സമയം എല്ലാ പൊലിമകളോടും കൂടിത്തന്നെയാണ് പൂരം ഇക്കുറി ആഘോഷിക്കുക. പതിനഞ്ച് വീതം ആനകള്‍, എല്ലാതരം താളവാദ്യങ്ങളും,വെടിക്കെട്ട്, കുടമാറ്റം, പൂരംപ്രദര്‍ശനം- ഒന്നും ഒഴിവാക്കിയിട്ടില്ല. പക്ഷെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നഗരത്തില്‍ ഉടനീളം പരിശോധനാഗേറ്റുകള്‍ സ്ഥാപിക്കും. പൂരത്തിൽ പങ്കെടുക്കുന്നവർക്ക് കൊറോണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
പൂരത്തിനെത്തുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. 10 വയസ്സിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂർ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: