ആലപ്പുഴ: വള്ളികുന്നത്ത് പത്താംക്ലാസുകാരന്‍ അഭിമന്യു (15) കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പദ്ധതിയിട്ട മുതലെടുപ്പ് ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ രാഷ്‌ട്രീയമില്ലെന്ന് മരിച്ച അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളികുമാറും വള്ളിക്കുന്നും പോലീസും വ്യക്തമാക്കിയതോടെ സിപിഎം നീക്കം ജനംതിരിച്ചറിഞ്ഞു. അഭിമന്യുവിന്റെ മരണം സ്ഥിരീകരിച്ചതോടെ സിപിഎം ജില്ലാനേതാക്കളടക്കം വ്യാജപ്രചരണം തുടങ്ങിയിരുന്നു. ഇതിനെയെല്ലാം തള്ളി അച്ഛനും പോലീസും രംഗത്ത് വന്നതോടെ സിപിഎം വെട്ടിലായി. അഭിമന്യുവിന്റെ ഒപ്പം പരിക്കേറ്റ കാശി കാശിനാഥ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.
മേഖലയില്‍ നടത്തിയ സിപിഎം ഹര്‍ത്താലിലും കൂടുതല്‍ നുണപ്രചരണങ്ങള്‍ വ്യാപകമാക്കിയിരുന്നു.
വിഷുദിനം രാത്രി പത്ത് മണിക്ക് പടയണിവട്ട ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘട്ടനം ഉണ്ടായത്. കഴിഞ്ഞാഴ്ച വള്ളികുന്നത്തെ മറ്റൊരു സ്ഥലത്തുവെച്ച് മരിച്ച അഭിമന്യുവിന്റെ മൂത്ത സഹോദരന്‍ അനന്ദുവും പ്രതിയെന്നു കരുതുന്ന വ്യക്തിയുമായി വാക്കേറ്റം നടന്നിരുന്നു. അനന്ദുവിനെത്തേടി എത്തിയ പ്രതികള്‍ അഭിമന്യുവുമായി കലഹിക്കുകയും കത്തികുത്തില്‍ കലാശിക്കുകയും ആയിരുന്നു.
രാഷ്‌ട്രീയ ബന്ധമില്ല: അച്ഛന്‍
അഭിമന്യൂവിന് രാഷ്‌ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍ പറഞ്ഞു. അഭിമന്യു ഒരു പ്രശ്‌നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ അംഗമാണ്. കുടുംബം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഇതില്‍ നിന്നും വ്യത്യസ്ഥ നിലപാടു സ്വീകരിക്കുന്ന രീതിയാണ് അഭിമന്യുവില്‍ കണ്ടു വന്നിരുന്നത്. അവനെ സിപിഎമ്മിന്റെ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി കരുവാക്കുന്നതില്‍ അമര്‍ഷമുണ്ട്.ഇതില്‍ നിന്നും പ്രീയപ്പെട്ട സഖാക്കള്‍ പിന്‍ വാങ്ങണമെന്നും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുവാന്‍ പോലീസിനെ സഹായിക്കണമെന്നും അമ്പിളി കുമാര്‍ ആവശ്യപ്പെട്ടു.
പ്രതിയെ തിരിച്ചറിഞ്ഞു
. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു.അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന.പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം
സിപിഎം ശ്രമം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍: ആര്‍എസ്എസ്
സംഭവത്തില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള സിപിഎം നീക്കം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്ന് ആര്‍എസ്എസ്. കഞ്ചാവ്ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകം. പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്താന്‍ സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങയിരിക്കുന്നത് വള്ളികുന്നത്തെ സിപിഎം നേത്യത്വത്തിന്റെ ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്.
സമൂഹത്തിന് ആകെ ഭീഷണിയായി മാറുന്ന ഗുണ്ടാകഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ നാട് ഒന്നാകെ നിന്ന് അപലപിക്കേണ്ടസമയത്ത് കൊലപാതകത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്ന സിപിഎമ്മിന്റ ശ്രമം, സിപിഎം ന് ചുളുവില്‍ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നാട് ഒറ്റകെട്ടായി നിന്ന് പ്രതികരിക്കണമെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ജില്ലാ കാര്യവാഹ് സി.ജി.മധു പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: