ചാത്തന്നൂര്‍: നെല്‍കൃഷിക്ക് ചിറക്കര പഞ്ചായത്ത് കൃഷിഭവന് മുഖേന ഉളിയനാട് ഏലാസമിതിക്ക് നല്കിയ ട്രാക്ടര്‍ ഉളിയനാട് ഏലായില്‍ ഉപേക്ഷിച്ച നിലയില്‍.
ചിറക്കര ഗ്രാമപഞ്ചായത്ത് നെല്‍കൃഷിക്ക് വേണ്ടിയുള്ള പ്രത്യക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറക്കര കൃഷിഭവന് വഴി ഉളിയനാട് ഏലാ സമിതിക്ക് വാങ്ങി നല്കിയ ട്രാക്ടറാണ് ഉളിയനാട് ഏലായില്‍ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട് ചെളിയില്‍ താഴ്ന്നത്. താഴ്ന്ന് കിടക്കുന്ന ട്രാക്ടര്‍ തുരുമ്പ് എടുത്ത് നശിക്കുകയാണ്.
ലക്ഷങ്ങള്‍ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പോളച്ചിറ, കുഴുപ്പില്‍, ചിറക്കര, ഉളിയനാട് ഏലാകള്‍ക്ക് ട്രാക്ടറുകള്‍ വാങ്ങി നല്‍കിയത്. ചിറക്കര കൃഷിഭവന്റെയും ഏലാ സമിതിയുടെയും അനാസ്ഥയാണ് ട്രാക്ടറിന്റെ നാശത്തിന് കാരണമെന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ദിലീപ് ഹരിദാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: