ലണ്ടന്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ദശകത്തിലെ മികച്ച ഏകദിന കളിക്കാരനായി തെരഞ്ഞെടുത്തു. ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം വിസ്ഡന് ക്രിക്കറ്റര്‍സ് അല്‍മനാക്ക് ആണ് കോഹ്ലിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ദശകത്തിലെ താരമായി തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഇന്ത്യാക്കാരനാണ് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന് കപില്‍ദേവും ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ തെണ്ടുല്‍ക്കറും വിസ്ഡന്റെ ഈ ബഹുമതിയ്ക്ക് അര്‍ഹരായിട്ടുണ്ട്.
ഇംഗ്ലീഷ് ആള് റൗണ്ടര്‍ അലിസ്റ്റര്‍ കുക്കിനെ ക്രിക്കറ്റര്‍ ഓഫ് ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ഡോം സിബ്ലി, ഡാരന്‍ സ്റ്റീവന്‍സ്, സാക്ക് ക്രാളി എന്നിവരും പാക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് റിസ്വാന്, കരീബിയന്‍ താരം ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍. കെയ്റോണ്‍ പൊള്ളാര്‍ഡാണ് വര്‍ഷത്തെ മികച്ച ടി20 പ്ലെയര്‍. ലാകത്തിലെ മുന്‍നിര വനിതാ ക്രിക്കറ്ററായി ഓസ്ട്രേലിയയിലെ ബെത്ത് മൂണിക്കിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: