കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വ്യാഴാഴ്ച വീണ്ടും കുറയുകയായിരുന്നു. 4370 രൂപയില്‍ ഗ്രാമിന്റെ വിലയെത്തിയപ്പോള്‍ 34,960 രുപയാണ് പവന്റെ വില. ഡോളര്‍ ദുര്‍ബലമായത് സ്വര്‍ണത്തിന് നേട്ടമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,738.53 ഡോളറായി ഉയര്‍ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.28 ശതമാനം വര്‍ധിച്ച് 46,737 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: