കണ്ണൂര്‍: വിജിലന്‍സ് നടത്തിയ തെരച്ചിലില്‍ കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും അരക്കോടി കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യും. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസും നല്കി കഴിഞ്ഞു. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണത്തിന്റേയും പണത്തിന്റേയും ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ ചാലാടിലെ വീട്ടില്‍ ഏപ്രില്‍ 12-ന് നടത്തിയ തെരച്ചിലില്‍ അരക്കോടി രൂപയാണ് അധികൃതര്‍ കണ്ടെത്തിയത്. കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടിലെത്തിയത്. ഒന്നരമണിക്കൂറോളം വീടിന് പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ എം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു. കണ്ണൂര്‍ ചാലോടിലും ഇതേസമയം തന്നെ വിജിലന്‍സിന്റെ മറ്റൊരു സംഘം പരിശോധന നടത്തുകയായിരുന്നു. 2012 മുതല്‍ 2021 വരെയുള്ള ഒമ്പത് വര്‍ഷം കൊണ്ട് ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ധനയുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അതേസമയം തന്റെ വീട്ടില്‍ നിന്ന് കണ്ടത്തിയ പണത്തിന്റെ തെലിവുകള്‍ പക്കലുണ്ട്. ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവച്ച പണമാണെന്നും, രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്ന് 39,000 രൂപയുടെ വിദേശ കറന്‍സികളും, 400 ഗ്രാം സ്വര്‍ണ്ണവും, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍, 72 മറ്റ് രേഖകള്‍ എന്നിവയും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതില്‍ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരം ആണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിരികെ നല്കി. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്ന് അറിയിച്ചാണ് തിരിക നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ 160 ഗ്രാം സ്വര്‍ണം കൈവശമുള്ളതായാണ് കാണിച്ചിരിക്കുന്നത്. വീട്ടില്‍ നിന്ന് 400 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തെന്ന് കെ.എം. ഷാജി തെരച്ചിലിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്. ഇവയ്ക്കെല്ലാം ചോദ്യം ചെയ്യലില്‍ കെ.എം. ഷാജി മറുപടി നല്‍കേണ്ടി വരും. എന്നാല്‍ വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് എംഎല്‍എ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: