ന്യൂദല്‍ഹി: കോവിഡ് പ്രോട്ടക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോലീസ് കേസെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഗുരുതരമായ പിഴവാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് കൊറോണ ബാധിച്ചെന്നാണ് മെഡിക്കല്‍ കോളേജ് ഡോക്റ്റര്‍മാര്‍ പറയുന്നത്. രോഗബാധിതനായ ആള് ഏപ്രില്‍ നാലിന് റോഡ് ഷോയും നടത്തി. കോവിഡ് രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. കോവിഡ് ബാധിച്ച ആള് ആശുപത്രിയില്‍ പ്രവേശിക്കുന്ന പോലെയാണോ മുഖ്യമന്ത്രി പോയത്. ഗണ്മാന് അടക്കം ആള്‍ക്കാരെ കൂട്ടി ഔദ്യോഗിക കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.കാരണവര്‍ക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്കെന്ന് മുരളീധരന് ചോദിച്ചു. കോവിഡ് ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടു. ഇതെല്ലാം സാധാരണക്കാര്‍ക്കും ബാധകമാണോ എന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കണം.
ബന്ധു നിയമനത്തില്‍ കെടി ജലീലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതാണ്. എന്തുകൊണ്ട് കെടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണം. അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണിത്. കേരളത്തില്‍ വിജിലന്‍സ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് പിറകെയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് തെളിയിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: