കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ ഇസ്ലാമിക തീവ്രവാദസംഘടനകള്‍ക്ക് ബന്ധമുണ്ടെന്നുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ കടുത്ത തീരുമാനവുമായി ശ്രീലങ്ക. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇസ്ലാമുമായി ബന്ധമുള്ള അല്‍ ഖ്വയ്ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ സംഘടനകളെ വിലക്കി.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇക്കാര്യം സംബന്ധിച്ചുള്ള പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ദ്വീപ് രാജ്യത്ത് ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് പുതിയ തീരുമാനം. ജിഹാദികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്രം അനുവദിക്കില്ലെന്നും ഈ സംഘടനകള്‍ ജനങ്ങളുടെ ജീവനുകളെയാണ് വെല്ലുവിളിക്കുന്നതെന്നും ശ്രീലങ്കന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഢാലോചനകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് അടക്കമുള്ള പ്രാദേശിയ മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്. നേരത്തെ 2019 ഈസ്റ്റര്‍ ദിനത്തിലുണ്ടായ ക്രിസ്ത്യന്‍ പള്ളികളിലടക്കം ചാവേര്‍ ആക്രമണത്തിന് പിന്നാലെ പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണല്‍ തൗഹാത് ജമാഅത്തും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 270 പേര് കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതിയ തീരുമാനം രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ആവേശത്തോടെയാണ് ഏറ്റെടുത്തത്. ശ്രീലങ്കന്‍ ഭരണകൂടത്തിനെ അഭിനന്ദിച്ച് കൊളംബോയിന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: