Categories: Kerala

‘ലുട്ടാപ്പി’ എന്ന പേര് എന്റെ ജനകീയതയെ സൂചിപ്പിക്കുന്നു; കഥാപാത്രത്തിന്റെ നിറം മാറ്റാനുള്ള ശ്രമം തടഞ്ഞത് ജനകീയ പ്രതിഷേധത്തിലൂടെ; വിശദീകരിച്ച് എഎ റഹിം

Published by

തിരുവനന്തപുരം: ‘ലുട്ടാപ്പി’ എന്ന പേര് തന്റെ ജനകീയതയെ സൂചിപ്പിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. വിഷുവിനോട് അനുബന്ധിച്ച് മാതൃഭൂമി നടത്തിയ പ്രത്യേക ചര്‍ച്ച പരിപാടിയിലാണ് റഹിം ഇക്കാര്യം പറഞ്ഞത്. മല്ലപ്പള്ളിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ് തനിക്ക് പേര് വീണത്. ലുട്ടാപ്പിയെ പിന്‍വലിക്കാന്‍ ബാലരമ ഒരു ശ്രമം നടത്തിയിരുന്നു. ലുട്ടാപ്പിയുടെ നിറം മാറ്റാനും ശ്രമം നടന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയില്‍ അരങ്ങേറിയത്. ഈ സമയം നടന്ന മുല്ലപ്പള്ളിയുടെ യാത്രയ്‌ക്ക് ഒരു ജനപിന്തുണയും ഉണ്ടായിരുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ലുട്ടാപ്പിക്ക് വേണ്ടി പ്രതിഷേധം ഉയര്‍ത്തി.

 ആ സമയം ‘ലുട്ടാപ്പി’യെ വിളിക്കൂ.., കോണ്‍ഗ്രസിനെ രക്ഷിക്കുവെന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതോടെയാണ് തനിക്ക് ലുട്ടാപ്പിയെന്ന് പേര് വീണതെന്ന് റഹിം പറയുന്നു. സോഷ്യല്‍ മീഡിയ സ്വതന്ത്രമായ തെരുവാണ്. അവിടെ പല തരത്തിലുള്ള ആളുകളുണ്ടാകും. അതിനല്‍, ഈ പേര് വിളി ഒഴിവാക്കാന്‍ പറ്റില്ലെന്നും റിഹം പറഞ്ഞു. ലുട്ടാപ്പിയെന്ന് വിളിക്കുന്നത് തന്റെ സ്വീകാര്യതെയാണ് കാണിക്കുന്നതെന്നും റഹിം ന്യായീകരിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by