കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് രോഗ മുക്തനായി. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതെ അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. വീട്ടില്‍ വിശ്രമിക്കാനാണ് തീരുമാനം.
ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: