ലക്നൗ: നിലവിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കാനും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനും യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തെ 15,000 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മാറ്റി.
ഒരു വര്‍ഷത്തിനകം ഈ മാറ്റത്തിന്റെ ഫലം കാണാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍വേന്ദ്ര വിക്രം സിംഗ് പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഇതിനകം സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി പഠനകാര്യത്തില്‍ മത്സരിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ മിടുക്കരാക്കുമെന്നും അദ്ദേഹം,
സ്വകാര്യ സ്കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ്, മനോഹരമായ മുറികള്‍, ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവ് എന്നിവയെക്കുറിച്ച് പ്രശംസിക്കുമ്പോള്‍ യുപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ പുസ്തകങ്ങള്‍, യൂണിഫോം, ബാഗുകള്‍, ഷൂസ്, സോക്സ് എന്നിവയും ശൈത്യകാലത്ത് സ്വെറ്ററുകളും നല്‍കുന്നുണ്ട്. ഇതിനു പിന്നാലെയാണ് സ്വകാര്യ സ്കൂളുകളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളെ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മാറ്റുന്നത്.
വിവിധ പദ്ധതികളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലേറിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: