ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അതിവേഗം ഉയരുന്നു. 24 മണിക്കൂറില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1,84,372 ആണ്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 24 മണിക്കൂറില്‍ 1027 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മഹരാഷ്ട്ര അടക്കം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: