ന്യൂദല്‍ഹി: വ്യോമതാവളങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ ചെറു കവചിത വാഹനംങ്ങള്(എല്ബിപിവി) ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ചെറിയ ട്രക്ക് പോലെ തോന്നിക്കുന്ന വാഹനം ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചു. ഈ വാഹനങ്ങള്‍ക്ക് ആറു ടണ്‍ ഭാരമുണ്ട്. ഏതുതരം വെടിയുണ്ടയെയും ഗ്രനേഡ് ആക്രമണങ്ങളെയും എല്ബിപിവി പ്രതിരോധിക്കും.
ഒപ്പം ഭീകരാക്രമണങ്ങളെ നേരിടാനും സഹായിക്കും. ആറു ഗരുഡ് കമാന്ഡോകളെയോ, ദ്രുത പ്രതികരണ സേനാംഗങ്ങളെയോ ഉള്‍ക്കൊള്ളാന്‍ വാഹനത്തിന് ശേഷിയുണ്ട്. വ്യോമസേനയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ നിര്‍ദ്ദിഷ്ട സുരക്ഷാ അവലോകനത്തിന് മുന്നോടിയായാണ് എല്ബിപിവികള് സേനയുടെ ഭാഗമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: