ദയാവധത്തിന് അനുമതി തേടുന്ന മലയാളിയുടെ ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ തുറന്നുകാട്ടി അത്ഭുതം. ജയരാജിന്റെ നവരസ സീരിയസിലെ നാലാമത്തേതാണ് ഈ ചിത്രം. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെപിഎസി ലളിത, മമത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയ മലയാളി താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് നടീനടന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചു.
ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിച്ചു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. സുരേഷ് ഗോപിയാണ് ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒന്നര മണിക്കൂര്‍ മാത്രമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പത്ത് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു ജയരാജ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദേശികള്‍ ഉള്‍പ്പെടെ അറുപതോളം ആര്‍ട്ടിസ്റ്റുകളുടെയും, ഫോട്ടോഗ്രാഫിയില്‍ എന്നും വിസ്മയങ്ങള്‍ മാത്രം രചിച്ച എസ്. കുമാറിന്റെയും, പൂര്‍ണ്ണമായ സഹകരണത്തോടെ, ഏഴ് ദിവസങ്ങള്‍ നീണ്ടു നിന്ന റിഹേഴ്സലിന്റെ ആത്മവിശ്വാസത്തോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
ഇതോടെ പുതിയൊരു ലോക റെക്കോര്‍ഡും കൂടിയാണ് ഉണ്ടായിരിക്കുന്നത്. ലിംക ബുക്ക് ഓറ് റെക്കോര്‍ഡ്സില്‍ ചിത്രം ഇടം നേടിയിട്ടുണ്ട്. 2005 ഡിസംബര്‍ 13 നു ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ രണ്ട് മണിക്കൂറും പതിനാല് മിനിറ്റും കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത്രയും പെട്ടന്ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒടിടി പ്ലാറ്റ്ഫോം വഴി അത്ഭുതം വിഷുവിന് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: