ഭുവനേശ്വര്‍: രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമായി ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അപൂര്‍വ ഇരട്ടപെണ്‍കുട്ടികളുടെ ജനനം. രാജ്നഗറിലെ കനി ഗ്രാമത്തില്‍ നിന്നുള്ള ഉമാകാന്ത് പരീദയ്ക്കും ഭാര്യ അംബികയ്ക്കുമാണ് കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ ഉടല് കൂടിച്ചേര്‍ന്ന നിലയിലണ്. കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലുള്ള തലകള്‍ക്ക് പൂര്‍ണ വളര്‍ച്ചയുണ്ട്.
നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലെങ്കിലും വ്യത്യസ്ത വായിലുടെയും മൂക്കിലൂടെയുമാണ് ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികളെ വിദഗ്ധചികിത്സക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.
ഞായറാഴ്ച കേന്ദ്രപരയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടികളെ പുറത്തെടുത്തത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധപരിശോധനയ്ക്ക് വിധേയരാക്കും. വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാകാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: