തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് നിലപാട് മാറ്റി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്. ജലീല്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ചിരുന്ന സിപിഎമ്മാണ് ഇത്തരത്തില്‍ നിലപാട് മാറ്റിയത്. ഇതുവരെ ജലീല്‍ രാജിവെയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു സിപിഎം.
ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ തെറ്റ് ചെയ്തെന്ന് അംഗീകരിച്ചിട്ടില്ല. എന്നാല്‍ നല്ല തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും വിജയരാഘവന് മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റക്കാരന്‍ അല്ലെങ്കില്‍ രാജി വെയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാജി ധാര്‍മ്മികതയെ ഉയര്ത്തിപ്പിടിക്കുന്നതിനാണെന്ന് മറുപടിയാണ് നല്‍കിയത്.
അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടാണ് വിജയരാഘവന് കൈക്കൊണ്ടത്. എന്തുകൊണ്ടാണ് നേരത്തെ രാജിവെയ്ക്കാഞ്ഞത് എന്ന ചോദ്യത്തിന് മുഹൂര്‍ത്തം നിശ്ചയിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോയെന്ന് ആയിരുന്നു മറുപടി.
പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരുന്നോ എന്നതിനോടും കൃത്യമായി പ്രതികരിക്കാന്‍ വിജയരാഘവന് തയ്യാറായില്ല. കൂടുതല്‍ പ്രതികരിക്കാന്‍ താന്‍ തയ്യാറാവില്ല എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഈ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.
രാജിവെയ്ക്കാനുള്ള ജലീലിന്റെ ശരിയായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടത്. പൊതുജീവിതത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കാന്‍ അത് കൂടുതല്‍ സഹായകരമാകും. ജലീലിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലുള്ള അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: