പാലക്കാട്: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കാലത്ത് പ്രവാസിലോകവും ചൂടേറിയ ചര്‍ച്ചയിലായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്നും ഫ്രണ്ട്സ് ഓഫ് ലോട്ടസ് എന്ന കൂട്ടായ്മ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി.
കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ സൂം മീറ്റിങ് വഴി പ്രവാസ ലോകത്തുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ‘പ്രതീക്ഷയോടെ പ്രവാസലോകം’ എന്ന ആമുഖത്തില്‍ എല്ലാ ദിവസവും രാത്രി പരിപാടി സംഘടിപ്പിച്ചു.
കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്, എ.എന്‍. രാധാകൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത, അഡ്വ. പ്രകാശ് ബാബു, അഡ്വ. പി. സുധീര്‍, ജെ.ആര്. പദ്മകുമാര്‍, അഡ്വ. ഉല്ലാസ് ബാബു, കരമന ജയന്, ആശാനാഥ്, ലോചനന്‍, സന്ദീപ് വാര്യര്‍, അഡ്വ. ജി. രാമന്നായര്, അഡ്വ. ബി. ഗോപാലകൃഷ്ണന്, കെ. രഞ്ജിത്, രേണുസുരേഷ്, ശങ്കു ടി. ദാസ്, സന്ദീപ് വാചസ്പതി, അനൂപ് ആന്റണി എന്നിവരെക്കൂടാതെ ബിജെപി ദേശീയസമിതി അംഗം രാജന് മൂലവീട്ടില്‍, പത്തനംതിട്ട ജില്ലാ മഹിളാമോര്‍ച്ച അധ്യക്ഷ മിനി ഹരികുമാര്‍ പരിപാടികളില്‍ എന്നിവര്‍ പങ്കെടുത്തു.
നിശബ്ദ പ്രചാരണ ദിവസം സ്വാമി ചിദാനന്ദ പുരി, പാലക്കാട് ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം മേല്‍ശാന്തി ശ്യാം ചൈതന്യ എന്നിവര്‍ പ്രഭാഷണം നടത്തി. ഫ്രണ്ട്സ് ഓഫ് ലോട്ടസ് അബുദാബിയില്‍ തുടങ്ങിവെച്ച ഗ്രൂപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സമാന ചിന്താഗതിയുള്ള കൂട്ടായ്മക്ക് വഴിയൊരുക്കി.
സൗദി സേവാ സംഘ്, ബഹറിനില്‍ സംസ്കൃതി എന്നീ സംഘടനകള്‍ കൂട്ടായ്മയില്‍ പങ്കാളികളായി. വേണുഗോപാലന്‍, സജീവ് പുരുഷോത്തമന്, പദ്മകുമാര്‍, ഹരികുമാര്‍, അനൂപ് നഗരിപ്പുറം, ചന്ദ്രപ്രകാശ്, അജി വാസുദേവന്‍, ബിബിന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം പ്രവാസികളെ സംബന്ധിച്ച് ഒരു വേറിട്ട അനുഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: