Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി ടി ചാക്കോ മുതല്‍ കെ ടി ജലീല്‍ വരെ; ലൈംഗികാരോപണം മുതല്‍ ബന്ധു നിയമനം വരെ

വിവിധ കാരണങ്ങളാല്‍ പുറത്തു പോകാണ്ടി വരുന്ന പിണറായി മന്ത്രി സഭയിലെ അഞ്ചാമനാണ് ജലീല്‍

Janmabhumi Online by Janmabhumi Online
Apr 13, 2021, 01:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍ ആരോപണങ്ങളെത്തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും  

ലോകയുക്തയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വന്ന ആദ്യത്തെ മന്ത്രിയാണ് കെ ടി ജലീല്‍. അഴിമതി കേസ്സുകളും രാജ്യദ്രോഹ കുറ്റങ്ങളും വരെ ഉണ്ടായിട്ടും പിടിച്ചു നിന്ന ജലീലിന്  അവസാനം ബന്ധു നിയമനത്തിന്റെ പേരില്‍ സ്ഥാനം പോകുകയായിരുന്നു. വിവിധ കാരണങ്ങളാല്‍ പുറത്തു പോകാണ്ടി വരുന്ന പിണറായി മന്ത്രി സഭയിലെ അഞ്ചാമനാണ് ജലീല്‍

 ഇതില്‍ ആദ്യത്തേതും അവസാനത്തേയും രാജി ബന്ധുനിയമന ആരോപണത്തില്‍ കുടുങ്ങിയാണ് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടണ്ണല്‍ നടക്കാനിരിക്കെ മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നത് രാജ്യത്താദ്യമാണ്.

ഇ പി ജയരാജനാണ് ആദ്യം രാജിവെച്ചത്. ബന്ധുനിയമനമായിരുന്നു കാരണം. ഹണി ട്രാപില്‍ കുടുങ്ങി എ കെ ശശീന്ദ്രനും കായല്‍ നികത്ത് കേസില്‍ തോമസ് ചാണ്ടിയും പുറത്തു പോകേണ്ടി വന്നു.പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന്  മാത്യു ടി.തോമസും രാജിവെച്ചു. ആദ്യത്തെ രണ്ടു പേരും വിണ്ടും മന്ത്രിമാരായി.

സം്‌സഥാനത്ത് അമ്പതിലധികം മന്ത്രിമാര്‍ക്കാണ് രാജി വെച്ച് പുറത്തേക്കു പോകേണ്ടി വന്നത്. ഒരോയോരു മുഖ്യമന്ത്രിമാത്രമാണ് ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചിട്ടുള്ളത്.

കെ കരുണാകരന്‍ രണ്ടു തവണ കരുണാകരന്‍  മുഖ്യമന്ത്രി പദം രാജിവെച്ചു. 1978ല്‍ രാജന്‍കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ആദ്യരാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു.

1962ല്‍പൊതുമരാമത്തുമന്ത്രി ഡി. ദാമോദരന്‍ പോറ്റിയും റവന്യൂ മന്ത്രി എം.പി. ഗോവിന്ദന്‍ നായരും രാജി വച്ചതാണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം  മന്ത്രിസഭയില്‍ നിന്നുണ്ടായ ആദ്യ രാജി. 1964ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ റവന്യൂമന്ത്രിമായിരുന്ന പി.ടി.ചാക്കോ ലൈംഗികാരോപണക്കേസിനെത്തുടര്‍ന്ന് രാജിവെച്ചത് ഏറെ ചര്‍ച്ചയായി.

.  

1962: പൊതുമരാമത്തുമന്ത്രി ഡി. ദാമോദരന്‍ പോറ്റിയും റവന്യൂ മന്ത്രി എം.പി. ഗോവിന്ദന്‍ നായരും ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു

1964: ലൈംഗികാരോപണക്കേസിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോ രാജി വച്ചു.

1967: കേരളം കണ്ട ആദ്യത്തെ കൂട്ടരാജി ഇഎംഎസ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചൊഴിഞ്ഞത് സി.എച്ച്. മുഹമ്മദ്‌കോയ, ആര്‍. കുറുപ്പ്, പി.കെ. കുമാരന്‍,എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, ബി. വെല്ലിംഗ്ടണ്‍, ടി.കെ. ദിവാകരന്‍ എന്നിവര്‍.

1970: ധനമന്ത്രിയായിരുന്ന എന്‍.കെ.ശേഷന്‍, കൃഷിമന്ത്രി ഒ.കോരന്‍ രാജിവച്ചു.

1971: അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം കുറയ്‌ക്കാന്‍ പി.കെ.രാഘവന്‍, പി.എസ്.ശ്രീനിവാസന്‍, എന്‍.ഇ.ബലറാം എന്നിവര്‍ രാജി വച്ചു.

1973; വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ പാര്‍ലമെന്റില്‍ മത്സരിക്കാന്‍ രാജിവച്ചു

1976: ലോക്‌സഭാംഗമായിരിക്കെ മന്ത്രിയായ ആര്‍.ബാലകൃഷ്ണ പിള്ള ആറുമാസത്തിനുള്ളില്‍ നിയമസഭാംഗമാകാന്‍ സാധിക്കാത്തതിനാല്‍ രാജിവച്ചു.  

1977 1978: ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും രാജിവെച്ചു.

1977: രാജന്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് പരാമര്‍ശമുണ്ടായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍.

1978: സിപിഐ മന്ത്രിമാരെ മാറ്റി നിയമിച്ചതിനെത്തുടര്‍ന്ന് ജെ.ചിത്തരഞ്ജന്‍, കാന്തലോട്ട് കുഞ്ഞമ്പു

1978: ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയ്‌ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

1979:മുന്നണി മാറാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിസ്ഥാനം  രാജിവച്ചു.

1979  ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്.മുഹമ്മദ് കോയ  രാജിവച്ചു.

1979: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും അനുബന്ധ പ്രശ്‌നങ്ങളും; കെ.എം.മാണി രാജിവച്ചു.

1981: നായനാര്‍മന്ത്രിസഭയ്‌ക്കു പിന്തുണ പിന്‍വലിച്ചുകൊണ്ട് മാണി, ബാലകൃഷ്ണപിള്ള, ലോനപ്പന്‍ നമ്പാടന്‍ എന്നിവരുടെ രാജി.

1982 :കെ. കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി എന്‍ ശ്രീനിവാസന്‍ അഴിമതി ആരോപണം.

1983: കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സി.വി. പത്മരാജന്‍,  സിറിയക് ജോണ്‍, സിറിയക് ജോണ്‍, കെ ജി ആര്‍ കര്‍ത്ത എന്നിവര്‍ രാജിവെച്ചു

1985: ആര്‍. ബാലകൃഷ്ണപിള്ള കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി. പഞ്ചാബ് മോഡല്‍ പ്രസംഗം

1985: അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എന്‍.ഡി.പിയില്‍ ആര്‍  രാമചന്ദ്രന്‍ നായര്‍ രാജിവെച്ചു

1985:കരുണാകരനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ 20 എം.എല്‍.എ.മാര്‍ ഒപ്പുവച്ച നിവേദനം എ.ഐ.സി.സി.ക്ക് നല്‍കി. ഇതില്‍ ഒപ്പിട്ടതിന്റെ പേരില്‍ കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം  രാജിവെച്ചു

1986:കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ജലവിഭവവകുപ്പുമന്ത്രി എം പി ഗംഗാധരന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചെന്നതിന്റെ പേരിലുള്ള കോടതിവിധി.

1986 : കരുണാകരനുമായി പിണങ്ങി ആഭ്യന്തരമന്ത്രി വയലാര്‍ രവി

1987:  ജനതാപാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം കാരണം എം.പി.വീരേന്ദ്ര കുമാറിന്റെ രാജി. മന്ത്രിയായിരുന്നത് രണ്ടു ദിവസം മാത്രം.

1994:  ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കരുണാകരനുമായി ഉടക്കി ധനമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചു.

1995: ഇടമലയാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.ബാലകൃഷ്ണ പിള്ളയുടെ രാജി.

1995: ചാര കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞു.

1997:  അസുഖത്തെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍ നിന്നും ബേബി ജോണ്‍ രാജി വെച്ചു.

1999: ജനതാദളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗതാഗത മന്ത്രി പി.ആര്‍.കുറുപ്പ് രാജി വച്ചു.

2000: മന്ത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയെ തുടര്‍ന്ന് എ.നീലലോഹിതദാസന്‍ നാടാരുടെ രാജി.

2000:  എ.സി. ഷണ്‍മുഖദാസ് രാജിവച്ച ഒടുവില്‍ വി.സി. കബീര്‍ മന്ത്രിയായി.

2001:  വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയാകാന്‍ രാജിവെച്ചു.

2003: ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനായ ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ മകന്‍ ഗണേശ് കുമാറിന്റെ രാജി.

2004: നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍  കെ മുരളീധരന്‍ വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ചു

2004: തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവെച്ചു

2005: ചന്ദന മാഫിയ കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് വനം മന്ത്രി കെ.പി. വിശ്വനാഥന്റെ രാജി.

2005: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി.

2006: അഴിമതി ആരോപണത്തില്‍പ്പെട്ടു കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ രാജി.

2006: വിമാനയാത്രാ വിവാദത്തില്‍പ്പെട്ട് പൊതുമരാമത്തു മന്ത്രി പി.ജെ. ജോസഫിന്റെ രാജി.

2007: ജോസഫിനു പകരം മന്ത്രിയായ ടി.യു.കുരുവിള മക്കളുടെ ഭൂമി ഇടപാട് വിവാദത്തെത്തുടര്‍ന്നു രാജിവച്ചു.

2009: പി.ജെ ജോസഫ് കുറ്റവിമുക്തനായതോടെ മോന്‍സ് ജോസഫ് രാജിവച്ച് സ്ഥാനം ഒഴിഞ്ഞുകൊടുത്തു.

2009: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജനതാദളിനു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാത്യു ടി.തോമസിന്റെ രാജി.

2010: കേരള കോണ്‍ഗ്രസ് (ജെ) മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നു പി. ജെ. ജോസഫ് രാജിവച്ചു.

2013: കുടുംബപ്രശ്‌നങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ രാജി.

2013: ഒളികാമറ വിവാദത്തെത്തുടര്‍ന്ന് ജോസ് തെറ്റയില്‍. രാജിവെച്ചു

2015: ബാര്‍ കോഴക്കേസില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി കെ.എം.മാണിയുടെ രാജി.

2016: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ രാജി

2017: ഫോണില്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വിവാദത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്റെ രാജി.

2017:  നിലം തികത്തല്‍ അഴിമതിയുടെ പേരില്‍ തോമസ് ചാണ്ടി രാജിവെച്ചു

2019:  പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന്  മാത്യു ടി.തോമസിന്റെ രാജിവെച്ചു

Tags: keralaPinarayi Vijayanകെ ടി ജലീൽ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി:ജി.സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തേക്കും

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

തുർക്കിയിൽ അതിശക്തമായ ഭൂചലനം

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

ഭയമുണ്ട് പാകിസ്ഥാന് ! മെയ് 18 ന് ഡിജിഎംഒമാരുടെ ചർച്ച നടക്കും ; വെടി നിർത്തലിന് തയ്യാറാണെന്ന് പാക് ഉപ പ്രധാനമന്ത്രി

തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചറിയാം

അസിം മുനീർ ഒരു തീവ്രവാദി , അയാളുടെ ദുഷ്പ്രവൃത്തികൾക്ക് പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു ; മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies