മണ്ണാര്‍ക്കാട്: വിവാദമായ എംഇഎസ് പയ്യനെടം – മൈലാമ്പാടം റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവൃത്തിയാണിത്. കോളേജ് മുതല്‍ പൂളച്ചിറ വരെ രണ്ടുകിലോമീറ്റര്‍ ദൂരമാണ് തുടക്കത്തില്‍ നവീകരിക്കുന്നത്.
പൂളച്ചിറ വരെ അഴുക്കുചാല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും നിര്‍മിച്ച അഴുക്കുചാലുകള്‍ക്കുള്ളില്‍ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തുടര്‍ന്ന് ഇവിടെ പാറ കഷ്ണങ്ങള്‍ നിറച്ച് ബലപ്പെടുത്തിയതിനുശേഷമാണ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുകയെന്ന് കരാറുക്കാര്‍ പറഞ്ഞു.
മഴക്കാലത്തിന് മുമ്പ് പ്രവൃത്തി തീര്‍ക്കാനാണ് ശ്രമം. പൂളച്ചിറ മുതല്‍ ബാക്കിവരുന്ന ആറര കിലോമീറ്റര്‍ ഘട്ടംഘട്ടമായി ഇത് പൂര്‍ത്തീകരിക്കും. ഇവിടെ നിര്‍മിച്ച അഴുക്കുചാലുകള്‍ക്ക് ഉയരം കൂടുതലുണ്ടെന്ന പരാതിയും പരിഹരിക്കും.
അഴുക്കുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് കിഫ്ബി പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.
12 മീറ്റര്‍ വീതിയില്‍ 8 കി.മീ നീളത്തില്‍ കിഫ്ബിയുടെ 16.21 കോടി രൂപ ചിലവിലാണ് രണ്ടുവര്‍ഷം മുമ്പ് റോഡ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിപിആര്‍ ശരിയല്ലെന്ന് കിഫ്ബി വിലയിരുത്തിയിരുന്നു. നിര്‍മാണം നിലച്ച റോഡിന്റെ നവീകരണം പുനരാരംഭികണമെന്നാവശ്യപ്പെട്ട് കുമരം പൂത്തൂര്‍ സ്റ്റാഡിങ് കമ്മറ്റി ചെയര്മാന് മുസ്തഫവറോന ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: