ന്യൂദല്‍ഹി: എഫ്എടിഎഫിന്റെ ഗ്രേ പട്ടികയില്‍നിന്ന് പുറത്തുകടക്കാനുള്ള പാക്കിസ്ഥാന്റെ സാധ്യതകളെ ബാധിച്ചേക്കാവുന്ന നടപടിയുമായി യുകെ. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരതയ്‌ക്ക് ധനസഹായം എന്നീ ആരോപണങ്ങള്‍ നേരിടുന്ന 21 ‘ഉയര്‍ന്ന ഭീഷണിയുള്ള രാജ്യങ്ങളു’ടെ പട്ടികയില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തി. ‘കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരതയ്‌ക്കുള്ള ധനസാഹയം, പണകൈമാറ്റ(പണം കൈമാറുന്നയാളുടെ വിവരങ്ങള്‍) നിയന്ത്രണങ്ങള്‍ 2021’-ന്റെ ഭേദഗതിയിലാണ് യുകെ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയത്.
പട്ടികയില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയ യുകെയുടെ നടപടിയെ ഇസ്ലാമബാദ് അപലപിച്ചു. വസ്തുതകള്‍ പരിഗണിക്കാതെയും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുമാണ് നടപടിയെന്ന് വിദേശ ഓഫിസ് വക്താവ് സഹിദ് ഹഫീസ് ചൗധരി പറഞ്ഞു. റിപ്പബ്ലിക് ഓഫ് കൊറിയ, ഖാന, ഇറാന്‍ ജമൈക്ക, മ്യാന്‍മര്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ബ്രക്‌സിറ്റിന് ശേഷമുള്ള നടപടികളുടെ ഭാഗമായാണ് യുകെ ഭേദഗതി നടപ്പാക്കിയത്. ദുര്‍ബലമായ നികുതി നിയന്ത്രണം, പരിശോധനകളുടെ കുറവ്, ഭീകരവാദത്തിനുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവമൂലം ഈ പട്ടികയിലുള്ള രാജ്യങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് യുകെ സര്‍ക്കാര്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: