തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ സിപിഎം പിബി അംഗം എംഎ ബേബിയെ തള്ളി മന്ത്രി എകെ ബാലന്. വിഷയത്തില്‍ ജലീല്‍ രാജിവെയക്കേണ്ട സാഹചര്യമില്ല എന്ന് ബാലന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി തീരുമാനമാണ് താന്‍ പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.
തെളിവുകളാണ് വേണ്ടത്. ഒരാളെ വേട്ടയാടണമെന്ന് തീരുമാനിച്ചാല്‍ അത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഉത്തമ വിശ്വാസത്തില്‍ മന്ത്രി ചെയ്ത കാര്യം തെളിയിക്കയാണ് വേണ്ടത്. അല്ലാതെ ആര്‍ക്ക് വേണമെങ്കിലും എന്തും പറയാമെന്നും എകെ ബാലന് പ്രതികരിച്ചു.
വിഷയത്തില്‍ ജലീല്‍ രാജിവെയ്ക്കേണ്ടയെന്ന് എകെ ബാലന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിയമ മന്ത്രിയുടെ അഭിപ്രായം ആണ് ബാലന് പറഞ്ഞതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലായെന്നുമായിരുന്നു എംഎ ബേബിയുടെ പ്രതികരണം. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും അദേഹം പറഞ്ഞിരുന്നു.
ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ ജലീല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണം എന്നുതന്നെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മന്ത്രി സഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് ലഭിക്കാത്ത പരിഗണന ജലീലിന് ലഭിക്കുന്നതില്‍ നേതൃത്വത്തിലെ പലര്‍ക്കും അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: