തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പൊതുപരിപാടിക്ക് അകത്ത് 100 പേര്‍ മാത്രവും പുറത്ത് 200 പേര്‍ക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കുമെന്നും പൊതുപരിപാടിക്ക് സദ്യ പാടില്ലെന്നും സര്‍ക്കാര്‍ വൃത്തം വ്യക്താമാക്കി. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.
ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുന്‍പ് കടകള്‍ അടക്കുക. മെഗാ ഫെസ്റ്റിവല്‍ ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: