തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നു രാവിലെ മുതല്‍ തുടങ്ങിയ റെയിഡിനൊടുവിലാണ് അരക്കോടി രൂപ കണ്ടെടുത്തത്. രേഖകളില്ലാത്ത പണമാണ് കണ്ണൂരിലെ വസതിയില്‍ നിന്നും വിജിലന്‍സ് പിടികൂടിയത്. കള്ളപ്പണമായതിനാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്‌തേക്കും.
രാവിലെ ഏഴുമുതലാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. രണ്ട് വീടുകളിലും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്.
പൊതുപ്രവര്‍ത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
















