കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സിനിമാ ചിത്രീകരണത്തിനുള്ള ശ്രമം വിശ്വാസികളുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായിക്കുകയാണ്. എന്നാല്‍ വിശ്വാസികളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ രംഗത്തും.
കടമ്പഴിപ്പുറം മേഖലാക്കമ്മിറ്റിയുടെ നേതൃത്യത്തിലാണ് വിശ്വാസികള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി വന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് തയ്യാറാണെങ്കില്‍ തങ്ങള്‍ പിന്തുണയും, സംരക്ഷണവും നല്‍കാമെന്നാണ് അവരുടെ വാഗ്ദാനം. നവ മാധ്യമങ്ങള്‍ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്നും പറയുന്നു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തെ വിശ്വാസി സമൂഹം ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.
ക്ഷേത്രങ്ങളിലോ, പരിസരത്തോ സിനിമാ ചിത്രീകരണം നടത്താന്‍ പോലീസില്‍നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്നിരിക്കെ ക്ഷേത്രാങ്കണത്തില്‍ അതിക്രമിച്ചുകടന്ന് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതരത്തില്‍ ചിത്രീകരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം എക്സി. ഓഫീസര്‍ അഖിലേഷ് അരവിന്ദ്, ക്ഷേത്രം ട്രസ്റ്റി ചെയര്മാന് എന്‍. വി. ഗോപാല കൃഷ്ണന് എന്നിവര്‍ ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്കി. ക്ഷേത്രാങ്കണത്തില്‍ ഇത്തരത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതിലെന്നും ബോര്‍ഡ് യോഗം തീരുമാനമെടുത്തു.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സിനിമാ ചിത്രീകരണം നടന്ന കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സന്ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുന്ന രീതിയില്‍ നടന്ന സംഭവം പ്രതിഷേധര്ഹമെന്ന് അദ്ദേഹം പ്രതികരിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകരി സദസ്യന്‍ എം. മുകുന്ദന് മാസ്റ്റര്‍, ഹിന്ദു ഐക്യവേദി താലൂക് ജനറല്‍ സെക്രട്ടറി രജിത് കൃഷ്ണ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: