ചാലക്കുടി: പട്ടണത്തിലെ പ്രമുഖ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയോളം രൂപ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ നാല് പേര് പിടിയില്‍. തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂര്‍ വില്ലേജില്‍ പൂതംകോട് സ്വദേശികളായ അനുരാജ് (25), പുളിമൂട് സ്വദേശി അനന്തു ജയകുമാര്‍ (24), കാട്ടാക്കട കൊളത്തുമ്മല്‍ സ്വദേശി ഗോകുല്‍ ജി. നായര്‍ (23), തിരുമല വില്ലേജ് ലക്ഷ്മിനഗര്‍ ജികെ നിവാസില്‍ വിശ്വലാല്‍ (23) എന്നിവരാണ് പിടിയിലായത്.
കൊവിഡ് ലോക്ഡൗണ്‍ സമയത്ത് വ്യാപാരിയുടെ ഫോണിലേക്ക് വന്ന അജ്ഞാത ഫോണ്‍ വിളിയിലാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവ പുറത്ത് വിടാതിരിക്കാന്‍ ഒന്നരക്കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ ഫോണ്‍ വിളി. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഫോണില്‍ നിന്നാണ് പ്രസ്തുത ചിത്രങ്ങള്‍ ലഭിച്ചതെന്നും അറിയിച്ചതോടെ അങ്കലാപ്പിലായ വ്യാപാരി പറഞ്ഞ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട കാല് ലക്ഷത്തോളം രൂപ അയച്ചു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ഫോണ്‍ വിളിച്ച് ഒന്നര കോടി രൂപ തരണമെന്നും ഇല്ലെങ്കില്‍ വന്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ആശയ വിനിമയം മതിയെന്നും സംഘം വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സിംകാര്‍ഡ് ഉടമയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ആന്ധ്ര സ്വദേശിയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞ് പോയ സിം ആണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സംസാര ശൈലിയുടെ പ്രത്യേകത വെച്ചാണ് ഫോണില്‍ വിളിച്ച പ്രതി തിരുവനന്തപുരം സ്വദേശിയാവാമെന്ന അനുമാനത്തില്‍ അന്വേഷണ സംഘം എത്തിയത്. അന്വേഷണത്തില്‍ സംസ്ഥാനാതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചു. ലഹരി മാഫിയ സംഘത്തിനെ നിരീക്ഷിച്ചതിലൂടെയാണ് സംഘത്തിലെ പ്രധാനിയായ അനന്തുവിന് ഇതില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്. പോലിസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാള്‍ ഫോണ്‍ ഉപേക്ഷിച്ച് മറ്റു മൂന്നുപേരുമായി ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറൈയില്‍ വെച്ച് സംഘം പിടിയിലായത്.
ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത് ബിരുദാനന്തര ബിരുദധാരിയായ അരുണിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ആശയം നാലു പേരും ചേര്‍ന്ന് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കിട്ടുന്നപണം കൊï് തിരുവനന്തപുരത്തേയും കന്യാകുമാരിയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലഹരി വില്പനയും മറ്റും നടത്തി ലാഭമുïാക്കാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും സംഘം വ്യക്തമാക്കി.
പിടിയിലായ അനന്തു തിരുവല്ലം പോലീസിനെ ആക്രമിച്ച് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്ത കേസിലും അരുണ്‍ നിരവധി അടി പിടി കേസുകളിലും പ്രതികളാണ്. ചാലക്കുടി ഡിവൈഎസ്പി കെ.എം ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ചാലക്കുടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: