കൊച്ചി: കഴിവുകളുണ്ടെങ്കിലും മതിയായ അവസരങ്ങള്‍ കിട്ടാത്ത കലാകാരന്മാര് കഴിവ് പ്രകടിപ്പിക്കാന്‍ സ്വയം അവസരം ഒരുക്കുന്നു. പാട്ടുകളെ ഇഷ്ടപ്പെടുന്നരുടെ അത്തരമൊരു കൂട്ടായ്മുടെ ആദ്യ സംരംഭത്തിന് വിഷുദിനത്തില്‍ ദീപം തെളിയും. ‘ടീം തിര’ എന്നു പേരിട്ടിരിക്കുന്ന യൂടൂബ് ചാനലിന്റെ ആദ്യ പാട്ട് അന്ന് നടിമാരായ മഞ്ചു വാര്യരും നിരജ്ഞന അനൂപും ചേര്‍ന്ന് പുറത്തിറക്കും.
ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശ്രീദേവി ആര് കൃഷ്ണയും സുഹൃത്തുക്കളുമാണ് ‘ടീം തിര’ ക്കു പിന്നില്‍. ഗോപീകൃഷ്ണന് എഴുതി സംഗീതം നല്കിയ ‘ നെറ്റിയില്‍ ചന്ദന കുറിതൊട്ട്…..’ എന്ന ഗാനമാണ് ആദ്യത്തേതായി പുറത്തിറങ്ങുന്നത്. റിജോഷ് ആലുവയാണ് ഓക്കസ്ട്ര.
‘ എല്ലാവര്ക്കും അവസരം കിട്ടുക സാധ്യമല്ല. കാലത്തിന്റെ ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കാനും ആകില്ല. അതിനാല്‍ സ്വയം വഴി തേടുന്ന സംരംഭമാണ് ‘ടീം തിര’.വളര്‍ന്നു വരുന്ന കലാകാരന്മാരുടെ കഴിവാണ് ഇതിലെ നിക്ഷേപം. ലാഭ നഷ്ടക്കണക്ക് നോക്കുന്നില്ല. തുടക്കത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഒരു പാട്ട് പുറത്തിറക്കുക എന്നതാണ് ലക്ഷ്യം’ ശ്രീദേവി പറഞ്ഞു.
കോഴിക്കോട് ബേപ്പൂര്‍ ശ്രീ വത്സത്തില്‍ അധ്യാപക ദമ്പത്തികലായ രാധാകൃഷ്ണന്-രാജലക്ഷ്മി എന്നിവരുടെ മകളാണ് ശ്രീദേവി. ആറ് വയസു മുതല്‍ തന്നെ സംഗീതം പഠിച്ച് തുടങ്ങിയ ശ്രീദേവി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഉച്ചക്കാവില്‍ ശിവന്, ജാനകി അമ്മാള്‍,പാറശാല പൊന്നമ്മാള്‍, മാവേലിക്കര പി സുബ്രമണ്യം എന്നിവരാണ് സംഗീത ഗുരുക്കന്മാര്.
2006ല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ മത്സര പരിപാടിയില്‍ ഫൈനലിസ്റ്റായിരുന്ന ശ്രീദേവി 2009ലെ സൂര്യ ടിവിയൂടെ ബെസ്റ്റ് ഫീമെയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. അമൃതാ ടിവിയിലെ പ്രശസ്തമായ സന്ധ്യാദിപം പരിപാടിയുടെ ടൈറ്റില്‍ ഗാനം ശ്രീദേവി പാടിയതാണ്.
ഗായികയാണെങ്കിലും ഡബ്ബിംഗിലൂടെയാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. നീലത്താമരയില്‍ നായികയായി അഭിനയിച്ച അര്‍ച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനു ശ്രീദേവി കൊടുത്ത ശബ്ദം ഏറെ ശ്രദ്ധേയമായിരുന്നു. പാലേരിമാണിക്യം തുടങ്ങി 35 ഓളം സിനിമകളില്‍ ശബ്ദം നല്കി. നിത്യ മേനോന്,മീര നന്ദന്, ശ്രുതി മേനോന്, ഇഷ തല്‍വാര്‍, പ്രിയ ലാല്‍, ജനനി അയ്യര്‍ എന്നീ നായികാ കഥാപാത്രങ്ങള്‍ക്ക് ശ്രീദേവിയുടെ ശബ്ദമായിരുന്നു.
പ്രശസ്ത ഗാനരചയിതാവായ റഫീക് അഹമ്മദിന്റെ സറ്റോരി എന്ന യൂട്യൂബ് ചാനലില്‍ ‘പറയുവാനാവാതെ’ എന്ന പാട്ട് ശ്രീദേവിയുടേതായി പുറത്തിറങ്ങി.
എഞ്ചിനീയരായ ഹരികൃഷ്ണനാണ് ഭര്‍ത്താവ്. മീനാക്ഷി ഹരികൃഷ്ണന്, മാളവിക ഹരികൃഷ്ണന് മക്കളും. കുടുംബസമേതം തൃപ്പൂണിത്തറയില്‍ താമസിക്കുന്ന ശ്രീദേവി, സിത്താര കൃഷ്ണകുമാറിന്റെ ‘ഇടം’ മ്യൂസിക് സ്ക്കൂളില്‍ അധ്യാപികയാണ്. ഓണ്‍ലൈനായി കുട്ടികള്‍ക്ക് സംഗീത കഌസ്സും എടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: