ന്യൂദല്‍ഹി: രണ്ടാം വ്യാപനത്തില്‍ സുപ്രീംകോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ജഡ്ജിമാര്‍ ഔദ്യോഗിക വസതികളിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ആദ്യവട്ട വ്യാപനസമയത്ത് സുപ്രീംകോടതി നേരിട്ട് കേസുകള്‍ പരിഗണിച്ചിരുന്നില്ല. കോവിഡ് കുറഞ്ഞശേഷമായിരുന്നു നേരിട്ടുള്ള വാദം കേള്‍ക്കലിലേക്ക് കടന്നത്. സാധാരണ 10.30ന് കോടതി നടപടികള്‍ ആരംഭിക്കുമെങ്കിലും ഇന്ന് ഒരു മണിക്കൂര്‍ വൈകിയാണ് കോടതി പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നത്തെ ക്രമീകരണം മാത്രമായിരുന്നു ഇത്. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളിലും ജഡ്ജിമാര്‍ വീടുകളിലിരുന്ന് കേസുകള്‍ പരിഗണിക്കുന്നത് തുടരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: