തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികകര്‍മ്മം നിര്‍വ്വഹിക്കുന്നതിനിടയില്‍ ഒരു ചെറിയ സഹായഹസ്തം കൂടി കേരളത്തിന് നേരെ നീട്ടി. ആലപ്പുഴയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റും മതിലും നവീകരിക്കാനുള്ള പണമാണ് പഞ്ചാബില്‍ നിന്നും എത്തിയ പൊലീസുദ്യോഗസ്ഥര്‍ വച്ചുനീട്ടിയത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പഞ്ചാബിലെ പൊലീസുദ്യോഗസ്ഥര്‍ യാദൃച്ഛികമായാണ് കായംകുളം ഗേള്‍സ് എല്‍പി സ്‌കൂളിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞത്.
ഉടനെ അവര്‍ സ്‌കൂളിന്റെ ഗേറ്റും മതിലും നവീകരിക്കാനുള്ള ചെറിയ തുക സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചുമതലയുള്ള ടിവി ബിന്ദുവിന് കൈമാറി. ‘ദി ഹിന്ദു’ പത്രപ്രവര്‍ത്തകനായ ബിജുഗോവിന്ദാണ് ചിത്രമടക്കം ഇത് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്.
‘പഞ്ചാബ് പൊലീസിന്റെ കരുണനിറഞ്ഞ സഹായഹസ്തത്തിന് നന്ദി.’- ബിജു ഗോവിന്ദ് ട്വിറ്റര്‍ പേജില്‍ കുറിച്ചു.
‘സത്കര്‍മ്മങ്ങള്‍ ഒരിക്കലും പാഴാകില്ല. എല്ലാവരേയും സേവിക്കാന്‍ ഇവിടെ ഞങ്ങളുണ്ട്-പഞ്ചാബ് പൊലീസ് 24/7’ എന്നാണ് പഞ്ചാബ് പൊലീസ് ഇന്ത്യ എന്ന ട്വിറ്റര്‍ പേജില്‍ അവര്‍ പണം കൊടുക്കുന്ന ചിത്രമുള്‍പ്പെടെ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: