കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ പകയക്കപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെന്ന് സൂചന. തെരഞ്ഞെടുപ്പിനി ശേഷം സിപിഎം- ലീഗ് ധാരണ ഉണ്ടാകാതിരിക്കാന്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് കൊലപാതകം എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.
കൊലക്കേസിലെ പ്രതി ആത്മഹത്യ ചെയ്യുകയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിരുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ദുരൂഹത ഏറുകയാണ്. മരണത്തിന് മുന്‍പ് ആരൊക്കെയോ ചേര്ന്ന്മര്ദ്ദിച്ചത്പോലെയാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കുന്നത്. ദുരൂഹത ഈ കൊലക്കേസിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് തീര്‍ന്ന ദിവസം ഒരു മുസ്ലിം ലീഗുകാരനെ സി.പി.ഐ.എമ്മുകാര്‍ കൊല്ലുന്നതില്‍ വല്ലാത്ത ആസ്വഭാവികതയുണ്ട്. ഏത് വിഭാഗത്തിന്റെ രക്ഷകര്‍ത്തൃത്വവും സംരക്ഷക ഭാവവും ആണോ സി.പി.ഐ.എം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്, ആ വിഭാഗത്തെ ഒന്നടങ്കം ശത്രു പക്ഷത്തേക്ക് ഒറ്റയടിക്ക് തിരിക്കുന്ന നടപടിയാണിത്.
അവിടെ തന്നെയാണ് ഇതിലെ ദുരൂഹതയും തുടങ്ങുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന കണ്ണൂര്‍ ഘടകം. സ്വയം പാര്‍ട്ടിയായി മാറിയിരിക്കുന്ന സംസ്ഥാന ഏകാധിപതിയേ വീഴ്ത്താന്‍ ഒളിയമ്പുകള്‍ എയ്തു കൊണ്ടിരിക്കുന്ന സ്വയം കണ്ണൂരിലെ പാര്‍ട്ടി ആയി മാറിയിരിക്കുന്ന ജില്ലാ ഏകാധിപതി.
വോട്ടെണ്ണുമ്പോള്‍ തൂക്ക് സഭ ആണ് വരുന്നതെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം മുസ്ലിം ലീഗുമായി സഖ്യത്തിന് ശ്രമിച്ചേക്കാനുള്ള സാധ്യതയുണ്ട്.
ആഗ്രഹിച്ചാല്‍ പോലും അങ്ങനെയൊരു സഖ്യത്തില്‍ ചേരാന്‍ ലീഗിന് തടയിടാനായിരുന്നു ചോര വീഴ്ത്തിയത്. ഇത് കൃത്യമായി പറയാന്‍ കഴിയുമായിരുന്ന ഒരാളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആത്മ്ഹത്യയോ കൊന്നു കെട്ടിത്തൂക്കിയതോ എന്നാണറിയാനുള്ളത്.
എരന്നു വാങ്ങി ശീലമായി പോയി എന്ന ഫേസ്ബുക് പോസ്റ്റിലൂടെ ലീഗുകാരുടെ മുറിവില്‍ ഉപ്പ് പുരട്ടിയതും സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയതും വെറുപ്പിന്റെ വിടവിനെ പരമാവധി വലുതാക്കിയതും യാദൃശ്ചികമല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏത് രാഷ്ട്രീയ അടവും നടപ്പാക്കുന്നത് ആളുകളെ കൊന്നിട്ടാണ്.കൊല്ലുക എന്നതല്ലാതെ ഒരു അടവും സത്യത്തില്‍ അവര്‍ക്കില്ല.എന്ത് പ്രശ്നത്തിനും അവരുടെ പരിഹാരം എന്നാല്‍ ഒരാളെ കൊല്ലാം എന്നതായിരിക്കും.മനുഷ്യരെ കൊന്ന് വളര്‍ന്ന പ്രത്യയശാസ്ത്രമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: