കൊച്ചി : ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള സംഘം തിരുവനന്തപുരത്തേയ്ക്ക് എത്തിയത്. സ്പീക്കറുടെ ഔദ്യോഗിക വസതയില്‍ എത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനുശേഷം വിദേശത്തുള്ള സ്പീക്കറുടെ സഹോദരന്റെ പേട്ടയിലെ ഫ്ളാറ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. ഡോളര്‍ കൈമാറിയത് സഹോദരന്റെ ഫ്ളാറ്റില്‍ വെച്ചാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അതസമയം സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തതോടെ അന്വേഷണം അതുവരെ ചിലപ്പോള്‍ നിര്‍ത്തിവെച്ചേക്കും. സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ലൈഫ്മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ശ്രീരാമകൃഷ്ണന് കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ എന്‍ഫോഴ്സ്മെന്റിനും നടപടി കൈക്കൊള്ളാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: