Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കക്ഷിരാഷ്‌ട്രീയ പൊതുവഴിയിലെ ചെണ്ടയല്ല കാവി

ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്‌ട്രീയക്കാരനും ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Apr 11, 2021, 05:00 am IST
in Article

കാവിയെയോ കുരിശിനെയോ ഇസ്ലാമിക പ്രതീകങ്ങളെയോ തൂത്തെറിയണമെന്ന് പറയുന്നത് ഭാരതീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.  അങ്ങനെ പറയുന്ന രാഷ്‌ട്രീയക്കാരനോട് പൊരുത്തപ്പെടാന്‍ മനസ്സില്ലെന്നു പറയാന്‍ സര്‍വധര്‍മ്മ സമഭാവന അടിസ്ഥാന പ്രമാണമായുള്ള ദേശീയതയുടെ പൊതുബോധം ഒരിക്കലും അറച്ചു നില്‍ക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് ‘കാവിയെ തൂത്തെറിയുവാന്‍’ കെ മുരളീധരന്‍ നേമത്ത് നടത്തിയ ആഹ്വാനം തെരഞ്ഞെടുപ്പ് ഫലത്തിനുമപ്പുറം ചര്‍ച്ച ചെയ്യേണ്ടതായി വരുന്നത്. കുമ്മനത്തെ നേരിട്ട് നേമത്തെ കേമനാകാന്‍ നെറിയും നേരും കെട്ട പോരാട്ട കുതന്ത്രങ്ങളുമായി കളത്തിലിറങ്ങിയ മുരളിയുടെ രാഷ്‌ട്രീയ കലാശക്കൊകൊട്ടായിരുന്നു,  പ്രചാരണ സമാപന വേളയിലെ ആ ആഹ്വാനം.  

ഹൈന്ദവ  ധര്‍മ്മത്തിന്റെ സനാതന മൂല്യങ്ങളുടെ ജ്വലിക്കുന്ന പ്രതീകമായ കാവിയെ തൂത്തെറിയാന്‍ കെ.മൂരളീധരന്‍ ആവശ്യപ്പെട്ടത് ഹിന്ദുവിനെതിരെയുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിനള്ള  പോര്‍വിളിയായേ കരുതാന്‍ കഴിയൂ. കുമ്മനം രാജശേഖരനെയോ താമരയെയോ ബിജെപിയെയോ നരേന്ദ്രമോദിയെയോ തൂത്തെറിയാന്‍ മുരളീധരന് ആവശ്യപ്പെടാമായിരുന്നു.  ആരും അതിനെ എതിര്‍ക്കുകയില്ലായിരുന്നു.  പക്ഷേ കാവി വിരുദ്ധ പരാമര്‍ശം നടത്തി ഹിന്ദു വിരുദ്ധ വോട്ടുകള്‍ സമാഹരിച്ച് ഒരു തെരഞ്ഞെടുപ്പ് വിജയം തരപ്പെടുത്താമെന്നു കരുതിയ മുരളീധരന് കാലം കാത്തുവെച്ചിരിക്കുന്നത് ധാര്‍ഷ്ട്യത്തിന് ആനുപാതിക ശിക്ഷയാകുമെന്നതില്‍ സംശയം വേണ്ട. നിലയ്‌ക്കല്‍ വിഷയത്തില്‍ ജഗത് ഗുരു സത്യാനന്ദ സരസ്വതിയും പി പരമേശ്വരനും ശിശുപാല്‍ജിയും കുമ്മനം രാജശേഖരനും നേതൃത്വം നല്‍കിയ ജനകീയ പോരാട്ടത്തിലൂടെ അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരനെ ചുരുട്ടിക്കെട്ടിയ കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് പോര്‍ കുറിക്കാനിറങ്ങിയത് അശ്വത്ഥാമാവിന്റെ അനുഭവം തേടിയുള്ള കെ.മുരളീധരന്റെ യാത്രയുടെ തുടക്കം തന്നെയായിരിക്കും.  

അംഗദനും അശ്വത്ഥാമാവും അവരുടെ അച്ഛന്മാര്‍ വീഴുന്നത് കണ്ടവരാണ്.  അച്ഛന്‍, ബാലി, ആ വീഴ്ച ചോദിച്ചു വാങ്ങിയതാണെന്ന് തിരിച്ചറിഞ്ഞ അംഗദന്‍ ധര്‍മ്മ വിജയത്തിനുള്ള തുടര്‍ പോരാട്ടത്തിന്  ശ്രീരാമചന്ദ്രനോടൊപ്പം ചേര്‍ന്നു.  പക്ഷേ ആ  തിരിച്ചറിവ് അശ്വത്ഥാമാവിനില്ലായിരുന്നു.  ദുര്യോധനപക്ഷത്ത് നിന്ന ദ്രോണാചാര്യരെ പോരില്‍  വീഴ്‌ത്തിയ പാണ്ഡവരോട് പക മൂത്ത അശ്വത്ഥാമാവ് പിഞ്ചുകുഞ്ഞുങ്ങളെ പോലും ഇല്ലാതാക്കാന്‍ പോയി, ചോദിച്ചു വാങ്ങിയ നിത്യദുരന്തം അറിവുള്ളവരാരും അറിയാത്തതല്ലല്ലോ.  ആ വഴിയാണ് കെ.മുരളീധരന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ തിരുത്താനാകില്ല.  

ലോകമെല്ലാം ക്രിസ്ത്യന്‍ സമൂഹം വെറുത്തിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 1957ലെ  കേരളത്തില്‍ അധികാരത്തിലെത്തിയത് ശബരിമല തീവെപ്പിനോട് ഹിന്ദു പ്രകടിപ്പിച്ച പ്രതികരണശേഷിയുടെ ബലത്തില്‍ കൂടിയായിരുന്നു.  രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഹിന്ദുവിനോട് കൂടെ നിന്ന് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഇഎംഎസ്സ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ  പിഴുതെറിയുവാന്‍ ക്രിസ്ത്യന്‍ സമൂഹം തയ്യാറാകുന്നതിലേക്ക് ചരിത്രഗതി മാറി.  അക്കാലത്ത് തന്നെ അവര്‍ വിളിച്ചൊരു മുദ്രാവാക്യമുണ്ടായിരുന്നു: ‘പിള്ളേരൊന്നു വളര്‍ന്നോട്ടെ, പതിനെട്ടൊന്നു കഴിഞ്ഞോട്ടെ ഈ എം എസ്സിനെ ഈയം പൂശി ഈയലു പോലെ പറപ്പിക്കും’.  മുദ്രാവാക്യോം വിളിച്ചിട്ട് അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല.  ആ ലക്ഷ്യത്തോടെ അവര്‍ നടത്തിയ നിരന്തര പരിശ്രമത്തിന്റെ സൃഷ്ടിയാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്‌ട്രീയ നേതാവ്.  ആദ്യം, മലയാള മനോരമ പിന്നില്‍ നിന്ന് നടത്തുന്ന, അഖിലകേരള ബാലജന സഖ്യത്തിലൂടെയും, പിന്നീട് കെഎസ്‌യുവിലൂടെയും,  യൂത്ത് കോണ്‍ഗ്രസ്സിലൂടെയും അവര്‍ പേരും പെരുമയും പിന്തുണയും നല്‍കി വളര്‍ത്തിയ ഉമ്മന്‍ചാണ്ടി, വളര്‍ത്തി വിട്ടവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.  വളര്‍ത്തിയവരുടെ വര്‍ഗ-വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഹൈന്ദവ സമൂഹത്തിന്റെ വളര്‍ച്ചാ വഴികളില്‍ ചതിക്കുഴികളൊരുക്കുന്നതിലും ശാന്തവും കൗശല പൂര്‍വമായുള്ള മികവ് അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് തെളിയിച്ചു.  ഇപ്പോള്‍ തനിക്കു ശേഷം മകന്‍ ചാണ്ടി ഉമ്മനിലേക്ക് ചെങ്കോല്‍ കൈ മാറുന്നതിനുള്ള വഴിയൊരുക്കാനും വേണ്ടതൊക്കെ അദ്ദേഹം ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 1970ല്‍ പള്ളിയുടെയും പട്ടക്കാരുടെയും പാര്‍ട്ടിയുടെയും പിന്തുണയോടെ ജയിച്ചു കയറി നിയമസഭയിലെത്തിയ ഉമ്മന്‍ ചാണ്ടി പ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലായിരുന്നില്ല. അക്കാലത്തെ യുവപുരോഗമനവാദികളിലേക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടി ദൃഢപ്രതിജ്ഞയായിരുന്നു എന്നാണറിയുന്നത്.  ചാണ്ടി ഉമ്മന്‍ ക്രിസ്ത്യാനികളെ വിമര്‍ശിച്ച് ഇസ്ലാം പക്ഷത്തിനോടൊപ്പമാണെന്ന് സൂചനകള്‍ നല്‍കിയതും സ്വന്തം കൂട്ടരുടെ മൗനാനുവാദത്തോടെ നടത്തിയ ഒരു നാടകമായിരുന്നുയെന്നു തന്നെയാണ് വായിച്ചെടുക്കേണ്ടത്.  ചുരുക്കത്തില്‍ കൃസ്ത്യന്‍ പക്ഷത്തോട് വ്യക്തമായ പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അതിനു വേണ്ടി ചെയ്യരുതാത്തതൊക്ക ചെയ്യുമ്പോഴും കാവിയെ തൂത്തെറിയണമെന്നോ ഇസ്ലാമിനെ ഇല്ലാതാക്കണമെന്നോ പറയുന്നതല്ലാ ഉമ്മന്‍ ചാണ്ടിയുടെ രാഷ്‌ട്രീയ കൗശലം.

രമേശ് ചെന്നിത്തലയാണെങ്കില്‍ ഇനിയുമങ്ങനെ പറയില്ല.  കാരണം പല തവണ കൈ പൊള്ളിയതാണ്.  മീശനോവല്‍ വിവാദത്തില്‍ പ്രകടമായ ഹിന്ദുവിരുദ്ധ മനോഭാവം, ശബരിമല വിഷയത്തില്‍ ഹിന്ദു അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ കാട്ടിയ നിസ്സംഗത,  ഇസ്ലാമിക/ക്രിസ്ത്യന്‍ മതാധികാര കേന്ദ്രങ്ങളോടു കാട്ടിയ വിനീത വിധേയത്വം, തുടങ്ങിയവയൊന്നും കാര്യത്തോടടുത്തപ്പോള്‍ തനിക്ക് പ്രയോജനപ്പെട്ടില്ലായെന്ന തിരിച്ചറിവ് രമേശിന്  ഉണ്ടായിട്ടുണ്ടാകണം. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ കുതികാലുവെട്ടിയവരെ തിരിച്ചറിയാതിരിക്കാന്‍ തക്ക ‘കിങ്ങിണിക്കുട്ടന്‍’ അല്ല രമേശെന്നതും സ്പഷ്ടമാണ്.  

മദാമ്മാ ഗാന്ധിയെന്ന് സോണിയയെ കൃത്യമായി വിളിച്ച് നിരീക്ഷണ വൈദഗ്‌ദ്ധ്യം തെളിയിച്ച പ്രതിഭയാണു മുരളി!  എ.കെ.  ആന്റണിയെ മുക്കാലിയേല്‍ കെട്ടിയടിക്കണം എന്ന ഉത്തരവ് വ്യക്തതയുള്ള ഭാഷയില്‍ ഇറക്കിയ നീതിബോധമുള്ള നേതാവുമാണ് മുരളി! പക്ഷേ നേമത്തെ തെരഞ്ഞെടുപ്പ് കുഴിയില്‍ വീണ് നടുവൊടിഞ്ഞ തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ വരുമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞു മാറിയ, മദാമ്മാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയോട്, ‘ഒന്നു വരൂ മാഡം എന്നെ രക്ഷിക്കൂ’ എന്നപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.  അവസാനം വിശുദ്ധ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം  രാഹുല്‍ എത്തിയപ്പോള്‍  തന്നെ രക്ഷിക്കാന്‍ തിരുവവതാരം പിറന്നൂയെന്ന് മുരളി തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകാം  ഹിന്ദുവിരുദ്ധവര്‍ഗീയതയുടെ മുന്നണിപ്പോരാളി  രാഹുലിന്റെ ഉള്ളം നിറയുന്ന തരത്തില്‍  കാവിയെ തൂത്തെറിയുമെന്ന പ്രസ്താവന നടത്താന്‍ കെ മുരളീധരനിലെ ധാര്‍ഷ്ട്യം  ഉയര്‍ന്നത്. അതു കേട്ട കേരളം, അവിടെ രാഹുല്‍ നടത്തിയത് കെ മുരളീധരന്റെ രാഷ്‌ട്രീയത്തിന്റെ അന്ത്യ കൂദാശയാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. 

ഇത്തരത്തില്‍ പറയുവാന്‍ ഇനിയൊരു രാഷ്‌ട്രീയക്കാരനും  ധൈര്യമുണ്ടാകാത്ത തരത്തില്‍ ഭാരതീയ ജനാധിപത്യം വളരണമെങ്കില്‍ രാഹുല്‍ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.

Tags: രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

India

നോട്ട്‌വിനിമയ തട്ടിപ്പ്: അറസ്റ്റിലായ സിഐ സ്വര്‍ണലതയ്‌ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.