Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വീരമൃത്യു വരിച്ച സന്ദീപിന്റെ കഥ പറയാന്‍ മേജര്‍ മലയാളത്തിലും

ആര്‍മിയില്‍ മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് താജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് നിയോഗിക്കപ്പെടുന്നത്. ഭാരത സര്‍ക്കാര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 05:00 am IST
in Mollywood

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു. 2021 ജൂലൈ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നതെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  

സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന ശേഷ് അദിവി (അദിവി ശേഷ്) ആണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുള്ള ആളുകള്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്കായി ‘മേജര്‍’ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് അദിവി ശേഷ് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

പ്രഖ്യാപന വേളയില്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശശി കിരണ്‍ ടിക്കയാണ് സംവിധായകന്‍. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ശേഷ് അദിവിയും പ്രധാന കഥാപാത്രമായ സായി മഞ്ജരേക്കറും സ്‌കൂള്‍ യൂണിഫോമിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഡിഫന്‍സ് അക്കാദമിയിലേക്ക് പോയപ്പോള്‍ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചിത്രം എടുക്കുന്നതിനെ വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പലതും മണിക്കൂറുകള്‍ നീളുന്നതായിരുന്നു. രണ്ടര മണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്നതല്ല സന്ദീപിന്റെ കഥയെങ്കിലും സിനിമയാക്കുന്നത് ഒരു നല്ല ശ്രമമാണ്.  ശേഷ് അദിവി തന്നെ ചിത്രത്തിനായി ഒരുപാട് റിസര്‍ച്ച് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2008 നവംബര്‍ 26ന് മുംബൈയില്‍ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിനിടയില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനിടയിലാണ് സന്ദീപിന് വെടിയേല്‍ക്കുന്നതും വീരമൃത്യു വരിക്കുന്നതും. ആര്‍മിയില്‍ മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് താജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് നിയോഗിക്കപ്പെടുന്നത്. ഭാരത സര്‍ക്കാര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥനാണ് സന്ദീപിന്റെ അച്ഛന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍. അമ്മ ചെള്ളാത്ത് ധനലക്ഷ്മി. ഇരുവരും ബംഗലുരുവിലാണ് താമസം.

Tags: movieമേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.