ഇന്ത്യയിലെ ഏറ്റവും വലിയ ഹ്രസ്വചലച്ചിത്ര മേളയായ ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന് 2022 ഫെബ്രുവരി 18 മുതല്‍ 20 വരെ ഭോപ്പാലില്‍ നടക്കും. മേളയിലേക്കുള്ള ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സമര്‍പ്പിക്കാം. മത്സര, മത്സരേതര വിഭാഗങ്ങളിലായി പത്ത് വിഷയങ്ങളിലധിഷ്ഠിതമായ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് തെരഞ്ഞെടുക്കുക.
ഭാരത സ്വാതന്ത്ര്യ സമരം, സ്വതന്ത്രഭാരതത്തിന് 75 വയസ്സ്, അണ് ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ട ഗ്രാമം- സമ്പന്ന രാഷ്ട്രം, ഭാരതീയ മൂല്യങ്ങളും സംസ്കാരവും, നവീന സര്‍ഗാത്മകത, കുടുംബം, പരിസ്ഥിതിയും ഊര്‍ജവും, വിദ്യാഭ്യാസ-നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലുള്ള ചിത്രങ്ങള്‍ അയയ്ക്കാം. വിവിധ മത്സരയിനങ്ങളിലായി 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്നവര്‍www.bcs-cbff.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.chitrabharati.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇന്‍ഡോര്‍, ന്യൂദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടന്നത്. മേളയുടെ നാലാം എഡിഷന്റെ പ്രഖ്യാപനം ചലച്ചിത്രതാരവും ലോക്സഭാംഗവുമായ ഹേമ മാലിനി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: