നാഗപൂര്‍: പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണമെന്ന് ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ജി ഭാഗവത്. മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷ പ്രതിപദ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്വയം സേവകര്‍ക്ക് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗ്രാമങ്ങളുടെ വികാസത്തിലാണ് ഭാരതത്തിന്റെ ഭാവി. ഗ്രാമങ്ങളുടെ നിലനില്‍പ്പ് കൃഷിയിലും കര്‍ഷകരിലുമാണ്. ഇവ രണ്ടിന്റെയും യഥാതഥമായ വികാസം സംഭവിക്കേണ്ടതുണ്ട്. അതിനായി വര്‍ഷ പ്രതിപദ ആഘോഷങ്ങളോടനുബന്ധിച്ച് ഭൂമി സുപോഷണ്‍ അഭിയാന് (മണ്ണ് ഫലഭൂയിഷ്ഠമാക്കല്‍) എന്ന പദ്ധതി രാജ്യമെമ്പാടും ആരംഭിക്കുകയാണ്.
എല്ലാ സ്വയംസേവകരും ഇതിന്റെ ഭാഗമാകണം. പരമ്പരാഗത ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മണ്ണിന്റെ ഗുണമേന്മ നാം വീണ്ടെടുക്കണം. രാസവളം വര്‍ധിച്ച തോതില്‍ ഉപയോഗിച്ചതുമൂലം നമ്മുടെ മണ്ണിന്റെ ജൈവിക ഘടനയില്‍ മാറ്റം വരികയും തദ്വാരാ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഭാരതത്തില്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ ആ പഴയ ജൈവകൃഷിയിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. അതിനാല്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രാസവളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് ജൈവകൃഷി പുനരാരംഭിക്കണം. അതിലേക്ക് സ്വയംസേവകരും ഭാഗഭാക്കാകണമെന്നും സര് സംഘ ചാലക് മോഹന്‍ ജി ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: