തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവത്തില്‍ കോണ്‍ഗ്രസിനകത്ത് അന്വേഷണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ പ്രവര്ത്തകന് ആക്രിക്കടയില്‍ കൊണ്ട്പോയി വിറ്റു എന്നാണ് മണ്ഡലം കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് പരാതി ലഭിച്ചതകായി കെപിസിസി അധ്യക്ഷനും വ്യക്തമാക്കി. പാര്‍ട്ടി നടപടി എടുക്കട്ടെ എന്നായിരുന്നു വിഷയത്തില്‍ വീണാ എസ് നായരുടെ പ്രതികരണം. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ നിസഹരിച്ചിട്ടില്ലായെന്നും വീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ കാലു വാരി എന്നതിലേയ്ക്കാണ് വീണ വിരള്‍ചൂണ്ടുന്നത്.
വിവാദത്തിനെ തുടര്‍ന്ന് ഡിസിസി അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: