തിരുവനന്തപുരം: റബ്ബര്‍ പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ ബോര്‍ഡ് മൂന്നു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. 2021 ഏപ്രില്‍ 20 മുതല്‍ 22 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് പരിശീലനം. റബ്ബര്‍ ബോര്‍ഡ് കമ്പനികള്‍, റബ്ബര്‍ പാല്സംസ്കരണശാലകള്, റബ്ബറുത്പാദകസംഘങ്ങള്‍ തുടങ്ങിയവയില്‍ ഡി.ആര്.സി. ടെക്നീഷ്യനായിതൊഴില് നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്സ്.
റബ്ബര്‍പാലിന്റെ സംസ്കരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ എന്നിവര്‍ക്കെല്ലാം കോഴ്സ് പ്രയോജനം ചെയ്യും. പ്ലസ്ടുവിനോബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് കോഴ്സില്‍ ചേരാം. കോഴ്സ് ഫീസ് 3000 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്ളഡ് സെസ്സും പുറമെ). പട്ടികജാതി- പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുല്പാദകസംഘങ്ങളില് അംഗങ്ങളായിട്ടുള്ളവര്‍, അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും.
കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിതനിരക്കില്‍ താമസസൗകര്യം ലഭ്യമായിരിക്കും. കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളിലോ 04812353325 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: