ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട ഇസ്ലമാക പുരോഹിതനായി അന്വേഷണം ഊര്‍ജിതമാക്കി. രാജസ്ഥാനിലെ അല്‍വാറിലെ ഭിവടി ജില്ലയിലാണ് സംഭവം നടന്നത്. ഇരയാക്കപ്പെട്ട 14 കാരിയുടെ കുടുംബമാണ് മൗലാന സുഫ്രു എന്ന മതപണ്ഡിതനെതിരേ പരാതി നല്‍കിയത്.
ഹരിയാനയിലെ നൂഹ് ജില്ലയിലെ പുന്‍ഹാന സ്വദേശിയായ പ്രതി ഭിവടിയിലെ പള്ളിയില്‍ പുരോഹിതനായി ജോലി ചെയ്യുകയായിരുന്നു. ഏപ്രില്‍ ഒന്നിന് രാത്രി 14 കാരിയെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോയ പുരോഹിതന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാണാതായ മകളെ തേടി കുടുംബം പള്ളിയിലെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് കുടുംബസമേതം ഒളിവില്‍ പോയി. പെണ്‍കുട്ടിയെ കിണറ്റില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത നാട്ടുകാരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: