Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കശ്യപിന്റെ ‘ലോഹ യുഗം’ ആമസോണില്‍; കാല്പനികതയിലും ഭാവനിയിലും പുതിയതലങ്ങള്‍ കണ്ടെത്തുന്ന നോവല്‍ പ്രകാശനം കോട്ടയത്ത്

34 അധ്യായങ്ങളിലായി 210 പേജുകളില്‍ ലോകത്തെക്കുറിച്ചുള്ള ഭാവന വരച്ചിട്ടിരിക്കുന്ന നോവല്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 03:29 pm IST
in Literature

മെല്‍ബണ്‍;  നല്ല കഥ, മാന്ത്രിക ശക്തിയുള്ള മയക്കു മരുന്നു പോലെയാണ്. ദൈനം ദിന ജീവിതത്തിലെ ചേരിതിരിവുകളുടേയും സംഘര്‍ഷങ്ങളുടെയും അലോസരങ്ങളുടേയും ലോകത്തു നിന്ന് ആവേശത്തിന്റെയും ആനന്ദത്തിന്റെയും സംതൃപ്തിയുടേയും പ്രപഞ്ചത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ അതിനു കഴിയും. കഥകളുടെ ഈ ശക്തിയായിരിക്കാം അമ്മൂമ്മക്കഥകള്‍ എന്ന ആശയത്തിന്റെ പിറവിയ്‌ക്ക് കാരണമായത്. ഒരു കൊച്ചു കുട്ടിയ്‌ക്ക് തന്റെ ആശങ്കകളും ഉത്കണ്ഠകളും കറച്ചു സമയത്തേക്ക് ഉപേക്ഷിച്ച് സാങ്കല്‍പ്പിക ലോകത്തിലെ മാന്ത്രിക വാക്കുകളില്‍ ആശ്വാസം കണ്ടെത്താനുള്ള അവസരമാണ് കഥപറച്ചില്‍. എല്ലാ പ്രതിസന്ധികളേയും നേരിട്ടുകൊണ്ട് തിന്മയുടെ മേല്‍ നന്മ വിജയം നേടുന്ന ആ നല്ല ലോകത്തേക്ക് ഒഴുകി ചെല്ലാനുള്ള  അവസരം. 

അങ്ങനെ നല്ലൊരു കഥ പറഞ്ഞ്‌ ഇംഗ് ളീഷ് എഴുത്തുകാരുടെ നിരയിലേക്ക് മലയാളത്തിന്റെ മറ്റൊരു സംഭാവനയാണ് കശ്യപ് ശ്രീകുമാര്‍. ആസ്‌ട്രേലിയയില്‍ ജീവിക്കുന്ന  മലയാളി ബാലന്റെ കന്നിപുസ്തകം ‘ലോഹ യുഗം’ (‘The Metal Era’.) ആമസോണ്‍ പുറത്തിറക്കി.

കാല്പനികതയിലും ഭാവനിയിലും പുതിയതലങ്ങള്‍ കണ്ടെത്തുന്ന  The Metal Era,  ലോകത്തെക്കുറിച്ചുള്ള  സാങ്കല്‍പികമായ ശാസ്ത്രീയ ആഖ്യാനമാണ്.

34 അധ്യായങ്ങളിലായി 210 പേജുകളില്‍ ലോകത്തെക്കുറിച്ചുള്ള ഭാവന വരച്ചിട്ടിരിക്കുന്ന നോവല്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.  

ആവേശകരമായ കഥകള്‍ എഴുതുന്നതും ആസക്തി ഉളവാക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നതും അഭിനിവേശമായി മാറിയ എട്ടാം ക് ളാസുകാരന്റെ അര്‍പ്പണബോധം  വായനക്കാരുമായി പങ്കിടുന്ന നോവലിന് ലോകമെമ്പാടും മികച്ച അവലോകനങ്ങളാണ് ലഭിക്കുന്നത്.  

പുസ്തകത്തെ ക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍  നിശാന്ത് കൗശിക് എഴുതിയതിങ്ങനെ:

‘കശ്യപ് ശ്രീകുമാറിന്റെ ആദ്യ കൃതിയെ പറ്റി അറിഞ്ഞപ്പോള്‍, അദ്ദേഹം പതിമ്മൂന്നു വയസ്സുകാരനാണ് എന്ന കാര്യം എന്നെ തീര്‍ത്തും അതിശയിപ്പിച്ചു.  കൃതിയുടെ ആവിഷ്‌ക്കരണം മുതല്‍ പ്രസിദ്ധീകരണം വരെയുള്ള കഠിനയാത്ര ചെയ്യാനുള്ള സ്ഥിരോല്‍സാഹം ഈ കുട്ടിക്ക് ഉണ്ടായി എന്നത് അത്യന്തം ശ്ലാഘനീയമായ കാര്യമാണ്. അതോടൊപ്പം ശാസ്ത്ര സാങ്കേതിക പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ഗംഭീരമായ ഒരു കഥയും കൂടി ചേര്‍ക്കുമ്പോള്‍ ആരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോകും. ‘The Metal Era’. (ലോഹ യുഗം) എന്ന കഥയില്‍ തങ്ങളുടെ ഒടുങ്ങാത്ത ആര്‍ത്തി ശമിപ്പിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഒരു നീച സംഘത്തെ കഥാകൃത്ത് അവതരിപ്പിക്കുന്നു. അവര്‍ക്കെതിരെ ഈ ഭൂമിയുടെ വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന കുറച്ചു നല്ല പോരാളികളും. നന്മയുടെ ആ പോരാളികള്‍ വിജയം വരിച്ച് ആഘോഷപൂര്‍വ്വം തിരിച്ചു വരണം എന്ന് എന്നിലെ വായനക്കാരന്‍ ആഗ്രഹിക്കുമ്പോള്‍, എന്നിലെ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നത് നാളെയുടെ ഏറ്റവും മികച്ച കഥാകാരനെന്ന നിലയിലേക്കുള്ള കശ്യപ് ശ്രീകുമാറിന്റെ വളര്‍ച്ചയുടെ യാത്രയാണ്’.

കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീകുമാറിന്റേയും വടവാതൂര്‍ സ്വദേശി ശ്രീജയുടേയും മൂത്ത മകനാണ് കശ്യപ്.  കൗശിക് സഹോദരന്‍. മെല്‍ബണില്‍ മലയാളി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാണ് ബിസിനസ്സുകാരനായ ശ്രീകുമാര്‍. ആരോഗ്യ മേഖലയിലാണ് ശ്രീജ ജോലി ചെയ്യുന്നത്.

 പുസ്തകത്തിന്റെ പ്രകാശനം കോട്ടയത്തു നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ സന്നിഹിതരായിരുന്നു.

https://www.amazon.in/Metal-Era-Kashyap-Sreekumar/dp/1638327793/ref=mp_s_a_1_1?dchild=1&keywords=the+metal+era&qid=1617782220&sr=8-1

Tags: 'ലോഹ യുഗം'കശ്യപ് ശ്രീകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.