ന്യൂജഴ്സി : യു.എസിലെ ന്യൂജഴ്സിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഇന്ത്യക്കാരായ ദമ്പതികളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് അര്‍ലിങ്ടണ്‍ ബറോയിലെ വീട്ടില്‍ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ നാല് വയസുകാരിയായ മകള്‍ ബാല്‍ക്കണിയില്‍നിന്ന് കരയുന്നതു കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജിയാണ്ഭാര്യയെ കുത്തിയതെന്നും വീട്ടില്‍ പിടിവലി നടന്നതിന്റെ സൂചനകള്‍ ഉണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോലീസ്അന്വേഷണം നടത്തുകയാണെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകുവെന്ന്അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാലാജിയുടെ കുടുംബം മരണവിവരം വ്യാഴാഴ്ചയാണ് അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ പിതാവ്ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. മരുമകൾ ഏഴു മാസം ഗർഭിണി ആയിരുന്നുവെന്നും പ്രസവത്തിനായി തങ്ങൾ യു.എസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നുവെന്നും ഭരത് അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകും. നാലുവയസുകാരി ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.
ബാലാജിയും ആരതിയും 2014 ലാണ് വിവാഹിതരാകുന്നത്. 2015 ല്‍ ബാലാജിക്ക് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിനെ തുടര്‍ന്ന് ഇരുവരും യു.എസിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: