Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സംസ്ഥാനത്തെ തറവില പ്രഖ്യാപനം പാഴ് വാക്ക്; തറവില 12 രൂപയുള്ള കപ്പ കര്‍ഷകന്‍ വിറ്റത് 2 രൂപയ്‌ക്ക്, മുടക്ക് മുതല്‍ പോലും ലഭിക്കാതെ പാലക്കാട് സ്വദേശി

സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 02:21 pm IST
in Agriculture

ചിറ്റൂര്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച തറവില പ്രസ്താവനയില്‍ മാത്രം. വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത ടണ്‍ കണക്കിന് കപ്പ കര്‍ഷകന്‍ വിറ്റഴിച്ചത് കിലോഗ്രാം വെറും രണ്ടര രൂപയ്‌ക്ക്. കുറ്റിപ്പള്ളം കൊടുവാള്‍പാറ കെ.എം.മുഹമ്മദ് ഹനീഫ(70)യുടെ മാസങ്ങളോളം നീണ്ടുനിന്ന അധ്വാനത്തിനാണ് മുടക്കുമുതല്‍ കൂടി ലഭിക്കാതെ വിറ്റഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിയത്.  

കപ്പ കമ്പ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ വാങ്ങിയാണ് ഹനീഫ തന്റെ നാലേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കിയത്. എല്ലാ ദിവസവും 350 രൂപ കൂലി നല്‍കി 3 സ്ത്രീകളും കൃഷിയിടത്തില്‍ പണിക്കെത്തും. ഇവര്‍ക്കൊപ്പം ഹനീഫയും  അധ്വാനിച്ചാണ് കൃഷി നടത്തിയിരുന്നത്. പ്രദേശത്ത് പന്നിശല്യം കൂടുതലായതിനാല്‍ കൃഷിയിടത്തിനു ചുറ്റും സാരി കൊണ്ട് മറച്ചിട്ടുണ്ട്. സാരി ഒന്നിന് 35 രൂപ നിരക്കില്‍ പൊള്ളാച്ചിയില്‍ നിന്നും 170 സാരികളാണ് ഇതിനായി വാങ്ങിയത്. കൂടാതെ മുഴുവന്‍ സമയവും പാടിക്കൊണ്ടിരിക്കുന്ന റേഡിയോയും സംഘടിപ്പിച്ചു. അല്ലെങ്കില്‍ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കും. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് കപ്പ കൃഷിക്കായി ഹനീഫ ചെലവാക്കിയത്.  

എന്നാല്‍ വിളവെടുപ്പായപ്പോള്‍ കപ്പ വാങ്ങാന്‍ ആളില്ല,​ വിലയുമില്ല. ഒരു കപ്പ ചെടിയില്‍ നിന്നും 3 മുതല്‍ 5 കിലോഗ്രാം വരെ കപ്പ ലഭിക്കുന്നുണ്ട്. 25 ടണ്ണിലധികം വിളവ് ലഭിക്കുമെന്ന് ഹനീഫ പറയുന്നു. കിലോഗ്രാമിന് രണ്ടര രൂപ നിരക്കില്‍ നല്‍കിയാല്‍ ഒരുലക്ഷം രൂപ പോലും തികച്ച് ലഭിക്കുന്നില്ല. 62,500 രൂപയാണ് ഇതില്‍ ഹനീഫയ്‌ക്ക് ലഭിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നും കച്ചവടക്കാരെ കൊണ്ടുവന്ന ഇടനിലക്കാരന് 50 പൈസ കമ്മിഷനും നല്‍കണം.  

വിളവെടുത്തപ്പോള്‍ കപ്പ വിറ്റഴിക്കുന്നതിന് ഹനീഫ സഹായം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനായി ഒട്ടേറെ തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഫലമുണ്ടായില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

  വിപണിയില്‍ കപ്പ കില്രോഗാമിനു 25 മുതല്‍ 30 രൂപവരെ വിലയുള്ളപ്പോഴാണ് ഇത്രയും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കേണ്ടി വന്നത്. കേരളത്തില്‍ കിലോഗ്രാം 12 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലത്തകര്‍ച്ചയുണ്ടാകുമ്പോള്‍ ഇവ സംഭരിച്ച് തറവില പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കാര്‍ഷിക ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് സംസ്ഥാനം തറ വില പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Tags: പാലക്കാട്farmerകേരള സര്‍ക്കാര്‍pinarayitapioca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.