കൊല്ലം: ഗാന്ധിയന്‍ തത്വത്തില്‍ അധിഷ്ടിതമായ സമര്‍പ്പിതജീവിതങ്ങളുടെ അഭാവമാണ് കേരളരാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊല്ലത്ത് മഹാത്മഗാന്ധി പീസ് ഫൗണ്ടേഷന് മുപ്പതാം വാര്‍ഷികാഷോഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറ എന്തും അങ്ങോട്ട് കൊടുക്കുന്നതാകണം. ഇന്നത്തെ രാഷ്ട്രീയമെന്നാല്‍ ഇങ്ങോട്ട് കണക്ക് പറഞ്ഞ് വാങ്ങുന്നവരുടെതാണ്. അധികാര രാഷ്ട്രീയത്തിന് പിന്നാലെ യാത്ര ചെയ്യുമ്പോള്‍ ആദര്‍ശം ചുരുങ്ങിയില്ലാതാകുന്നു. സമര്‍പ്പണത്തിന്റെ പ്രതീകങ്ങളെ രാഷ്ട്രീയത്തില്‍ കാണാന്‍ സാധിക്കുന്നില്ല. മുന്‍കാലത്ത് ഇതായിരുന്നില്ല സ്ഥിതി. കാപ്പിറ്റലിസവും കമ്യൂണിസവും തകര്‍ന്നിരിക്കുന്നു.
നമ്മുടെ രാജ്യത്തിന് തന്നെ പരിഹാരമായുള്ളത് ഗാന്ധിയന്തത്വമാണ്. അതില്‍ അടിയുറച്ചുനില്ക്കണം. ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാനും മൂല്യബോധത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഗാന്ധിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൗണ്ടേഷന് ചെയര്മാന് എസ്. പ്രദീപ്കുമാര്‍ അധ്യക്ഷനായി. മന്ത്രി കെ.രാജു, എം. നൗഷാദ് എംഎല്‍എ, ഡോ. വി.കെ. സുധീര്‍, സുബേര്‍ വള്ളക്കടവ്, അഡ്വ. സുഗതന്, ഗോപകുമാര്‍ കടവൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ യോഗത്തില്‍ ഗവര്‍ണര്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: