കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഉണ്ണിക്കുളത്തെ കോണ്‍ഗ്രസ് ഭവന് ആണ് അഗ്നിക്കിരയായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനും കാറിനും നേരെയും ആക്രമണമുണ്ടായി.
കോണ്‍ഗ്രസ് പ്രവര്ത്തകന് ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ ഇന്നോവ കാറും അക്രമികള്‍ തല്ലിത്തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍.
ഇന്ന് പുലര്‍ച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: