Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍സൂറിന്റെ കൊലപാതകം: പ്രതികള്‍ ഒളിവില്‍, കണ്ടെത്താനാവാതെ പോലീസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് പാനൂരിലെത്തും

മന്‍സൂറിന്റേത് ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പോലീസ് നിഗമനം. ഷിനോസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ വിരോധമാണു കൊലയ്‌ക്കു പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 09:49 am IST
in Kerala

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും പിടികൂടാതെ പോലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതി അല്ലാതെ ആരേയും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച് പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.  

കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി.

നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷിനോസിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും.

മന്‍സൂറിന്റേത് ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പോലീസ് നിഗമനം. ഷിനോസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ വിരോധമാണു കൊലയ്‌ക്കു പിന്നില്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ പി.മുഹ്‌സിനെ സംഘടിച്ചെത്തി തടഞ്ഞുവച്ചു മര്‍ദിച്ചും വാളുകൊണ്ടു വെട്ടിയും ഗുരുതരമായി പരുക്കേല്‍പിച്ചു. തടയാനെത്തിയ അനുജന്‍ മന്‍സൂറിനെയും ആക്രമിച്ചു.

ബോംബ് എറിഞ്ഞു പരുക്കേല്‍പിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചോര വാര്‍ന്നു മന്‍സൂര്‍ മരിച്ചു എന്നാണു റിപ്പോര്‍ട്ടില്‍ ഉള്ളത്. അക്രമികള്‍ ഉപയോഗിച്ച മാരകായുധങ്ങളില്‍ ഒന്ന് സംഭവ സ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ നേതാവ് കെ. സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് വിലയിരുത്തല്‍ ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും പോലീസിന് മാരകായുധങ്ങളും ഒരു മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. അതിനിടെ വിലാപയാത്രയ്‌ക്കിടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം ഓഫീസുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഭവത്തില്‍ ഇതുവരെ 24 പേര്‍ പിടിയിലായിട്ടുണ്ട്.

Tags: കേരള പോലീസ്crime branchMuslim Leaguecrimeമന്‍സൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.