ന്യൂദല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ ജമ്മുവില്‍ തടങ്കല്‍ കേന്ദ്രങ്ങളിൽ പാര്‍പ്പിച്ചിരിക്കുന്നതും സ്വന്തം രാജ്യമായ മ്യാന്‍മറിലേക്ക് അവരെ തിരിച്ചയയ്‌ക്കാനുള്ള നീക്കവും ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടക്കാല ആശ്വാസം നല്‍കാന്‍ സാധിക്കില്ല. എന്നിരുന്നാലും അപേക്ഷയില്‍ പറയുന്ന ജമ്മു കാശ്മീരിലെ റോഹിംഗ്യകളെ നടപടിക്രമങ്ങള്‍ പാലിക്കാതെ നാടുകടത്തരുതെന്ന് വ്യക്തമാക്കുന്നുവെന്ന് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
ജമ്മുവിലെ തടങ്കല്‍ കേന്ദ്രങ്ങളിൽ പാര്‍പ്പിച്ചിരിക്കുന്ന 150-ഓളം റോഹിംഗ്യകളെ മോചിപ്പിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ച് അവരെ മാതൃരാജ്യത്തേക്ക് നാടുകടത്താന്‍ അനുമതിയും നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് അപേക്ഷ പരഗിണിച്ചത്.
മുഹമ്മദ് സലിമുള്ള എന്നയാളാണ് റോഹിംഗ്യകള്‍ക്കായി പൊതുതാതപര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. അപേക്ഷയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ തലസ്ഥാനമാകാന്‍ രാജ്യത്തിന് കഴിയില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: