ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം (2021) ഇന്ത്യ 12.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്.) കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന രാജ്യം ചൈനയേക്കാള്‍ കൂടിയ സാമ്പത്തിക വളര്‍ച്ച നേടുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിപണിയില്‍ പണലഭ്യത കൂട്ടാന്‍ കൂടുതല്‍ നടപടികള്‍
ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി മറികടക്കാനും വിപണിയില്‍ പണലഭ്യത കൂട്ടാനും ആര്‍ബിഐ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.
1 ഇതിന്റെ ഭാഗമായി നബാര്‍ഡിനും ഹൗസിങ്ങ് ബാങ്കിനും സിഡ്ബിക്കും 50,000 കോടി രൂപ അധികമായി നല്‍കും. കൂടുതല്‍ വായ്പ്പകള്‍ നല്കാന് ഈ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കാനാണിത്.
2 സംസ്ഥാനങ്ങള്‍ക്ക് നിത്യനിദാനച്ചെലവിന് മുന്‍കൂറായി എടുക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി 47,010 കോടിയാക്കി വര്‍ദ്ധിപ്പിച്ചു.
3 സംസ്ഥാനങ്ങള്‍ക്ക് ഇടക്കാല ആവശ്യങ്ങള്‍ക്ക് സപ്തംബര്‍ വരെ എടുക്കാവുന്ന തുക 51,560 കോടിയാക്കി.
4 ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവ വഴി ഇനി വാലറ്റുകളിലേക്കും പണം അടയ്ക്കാം.
5 പേമെന്റ് ബാങ്കുകളിലെ അക്കൗണ്ടുകളുടെ ബാലന്‍സ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ആര്‍ബിഐ ഉയര്‍ത്തി.
6 കടപ്പത്രം വാങ്ങല്‍ പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു മാസം കൊണ്ട് ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം.
7 25,000 കോടിയുടെ സര്‍ക്കാര്‍ കടപ്പത്രം വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: